ഹാപ്പി ബർത്ത് ഡേ അച്ഛക്കുട്ടാ; അച്ചാച്ചന് ഒമ്പത് വയസുകാരി കൊച്ചുമകൾ നൽകിയ സമ്മാനം കണ്ടോ..!? വൈറലായി സിത്താര കൃഷ്ണകുമാറിന്റെ കുറിപ്പ്… | Sithara Krishna Kumar Father In Law’s Birthday Celebration Malayalam

Sithara Krishna Kumar Father In Law’s Birthday Celebration Malayalam : മലയാള ഗാനാസ്വാദകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണല്ലോ സിത്താര കൃഷ്ണകുമാർ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റെ സ്വതസിദ്ധമായ ആലാപന രീതിയിലൂടെയും ശബ്ദത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരുടെ ഇഷ്ട താരമായി മാറാൻ ഇവർക്ക് സാധിച്ചിരുന്നു. ഗാനാലാപനത്തിനപ്പുറം നൃത്ത മേഖലയിലും മ്യൂസിക് കമ്പോസിംഗ് മേഖലയിലും ഏറെ ശ്രദ്ധ നേടാനും ഇവർക്ക് സാധിച്ചിരുന്നു. മാത്രമല്ല നിരവധി മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലെ ഗാനങ്ങൾക്ക് ഈണം നൽകിക്കൊണ്ട് പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു ഇവർ.

നിരവധി ലൈവ് മ്യൂസിക് ഇവന്റുകളിലൂടെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാനും ഇവർക്ക് സാധിച്ചിരുന്നു. ക്ലാസിക്കൽ സംഗീതത്തോടൊപ്പം തന്നെ ഹിന്ദുസ്ഥാനി, കർണാട്ടിക് സംഗീതത്തിലും ഏറെ പ്രാവീണ്യം നേടിയ സിത്താരയെ മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡുകൾ അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ തേടിയെത്തുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങൾ വഴി പ്രേക്ഷകരുമായി സംവദിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും എപ്പോഴും സമയം കണ്ടെത്താറുള്ള താരത്തിന് വലിയ രീതിയിലുള്ള പ്രേക്ഷക സ്വീകാര്യത തന്നെയാണ് ലഭിക്കാറുള്ളത്.

എന്നാൽ ഇപ്പോഴിതാ തന്റെ അച്ഛന്റെ ജന്മദിനവുമായി ബന്ധപ്പെട്ട കൊണ്ട് താരം പങ്കുവച്ച വീഡിയോയും അതിനൊപ്പം പങ്കുവെച്ച രസകരവും ഹൃദ്യവുമായ ഒരു കുറിപ്പുമാണ് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. സകുടുംബത്തോടൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന വീഡിയോക്കൊപ്പം തന്റെ മകൾ അച്ഛന് നൽകിയ സ്നേഹ സമ്മാനത്തെ കുറിച്ചും സിത്താര പറയുന്നുണ്ട്. “എനിക്കറിയാവുന്ന ഏറ്റവും സുന്ദരനായ മനുഷ്യന്… എന്റെ അച്ചക്കുട്ടന് ജന്മദിനാശംസകൾ.!! ഇന്ന് മാത്രമല്ല എല്ലാ ദിവസവും ഞങ്ങൾ ആഘോഷിക്കുന്നു അച്ചാ!!!!

സായു അവളുടെ അച്ചാച്ചയ്ക്ക് ഒരു ലാപ്‌ടോപ്പ് സമ്മാനിക്കാൻ പദ്ധതിയിട്ടിരുന്നു… കുറച്ച് മാസങ്ങൾക്ക് മുമ്പ് അവൾക്ക് മനസ്സിലായി, അത് വാങ്ങാൻ അവൾ സൂക്ഷിച്ച വിഷുക്കൈനീട്ടം പര്യാപ്തമല്ലെന്ന്, ഇന്ന് ലുലുവിൽ പോയപ്പോൾ അവൾ എന്നോട് രഹസ്യമായി ചോദിച്ചു.. പേഴ്സ് എടുക്കാൻ മറന്നു..എന്റെ കയ്യിൽ 130 രൂപ ഉണ്ട്, അതിനെന്താ വാങ്ങാൻ കിട്ടുക! അച്ഛന് സമ്മാനം വാങ്ങാൻ അവൾ അമ്മമ്മയിൽ നിന്ന് 1000 രൂപ കടം വാങ്ങി!!! അവൾക്കുണ്ടായിരുന്ന സന്തോഷവും അഭിമാനവും സുന്ദരമായിരുന്നു” എന്ന ക്യാപ്ഷനിൽ പങ്കുവെച്ച് ഈ ഒരു വീഡിയോ നിമിഷം നേരം കൊണ്ട് തന്നെ ആരാധകർക്കുള്ള ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് അച്ഛന് ആയുരാരോഗ്യം നേർന്നുകൊണ്ട് ആശംസകളുമായി എത്തുന്നത്.