ഞാൻ നിന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെങ്കിലും നീ എല്ലായ്പ്പോഴും എന്നോടൊപ്പം ഉറച്ചുനിന്നു… | Sneha Prasanna Wedding Anniversary

Sneha Prasanna Wedding Anniversary : തെന്നിന്ത്യൻ താരദമ്പതികളായ സ്നേഹയും പ്രസന്നയും ഇന്ന് തങ്ങളുടെ 10-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. 2012-ലായിരുന്നു ഇരുവരുടെയും വിവാഹം. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട് – പ്രസന്ന വിഹാൻ, ആദ്യന്താ. ഒരുമിച്ചുള്ള സ്നേഹനിർബലമായ നിരവധി ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട്, ഭാര്യ സ്നേഹയുമായിയുള്ള ജീവിതത്തിലെ ഓർമ്മകൾ ഒരു ഹൃദയസ്പർശിയായ കുറിപ്പിലൂടെ എഴുതിയിരിക്കുകയാണ് പ്രസന്ന.

“ഇത്‌ ഞങ്ങളുടെ പത്താം വിവാഹവാർഷികമാണ്! ഇവിടേക്കുള്ള എല്ലാ വഴികളിലും ഇപ്പോൾ കാണുന്നത് പോലെ അത്ര എളുപ്പമായിരുന്നില്ല. ഞങ്ങൾ തമ്മിൽ വഴക്കുകളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട്. ഞാൻ നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചിട്ടുണ്ട്. നിന്നെ ഞാൻ വേദനിപ്പിച്ചിട്ടുണ്ട്. എന്നാൽ നീ എല്ലായ്പ്പോഴും എന്നോടൊപ്പം വളരെയധികം സ്നേഹത്തോടെ ഉറച്ചുനിൽക്കാൻ തീരുമാനിച്ചു, കാലക്രമേണ എന്നെ നീ വിജയത്തിലേക്ക് നയിച്ചു. നിങ്ങളുടെ സ്നേഹത്തേക്കാൾ ശുദ്ധവും ശക്തവുമായ മറ്റൊന്നില്ല. നീ എന്റെ ഹൃദയവും ആത്മാവും നിറയ്ക്കുന്നു. ലവ് യു കണ്ണമ്മ,” പ്രസന്ന കുറിച്ചു.

ഞാൻ നിന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെങ്കിലും നീ എല്ലായ്പ്പോഴും എന്നോടൊപ്പം ഉറച്ചുനിന്നു...
ഞാൻ നിന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെങ്കിലും നീ എല്ലായ്പ്പോഴും എന്നോടൊപ്പം ഉറച്ചുനിന്നു…

ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളും ദമ്പതികൾക്ക് ആശംസകൾ നേർന്നു. “പത്താം വിവാഹവാർഷിക ആശംസകൾ, നിങ്ങൾക്ക് ഇനിയും നിരവധി രജത, സുവർണ്ണ ജൂബിലികൾ ആശംസിക്കുന്നു!” അവതാരിക രമ്യ സുബ്രഹ്മണ്യൻ ആശംസകൾ നേർന്നു. കുറിപ്പിനൊപ്പം മക്കൾക്കൊപ്പമുള്ള കുടുംബ ചിത്രങ്ങളും പ്രസന്ന പങ്കുവെച്ചിട്ടുണ്ട്.

‘ഇങ്ങനെ ഒരു നിലാപക്ഷി’ എന്ന മലയാള സിനിമയിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് സ്നേഹ. തുടർന്ന്, നിരവധി തമിഴ് ചിത്രങ്ങളിൽ നായികയായി എത്തിയ നടി, ഏറ്റവും ഒടുവിൽ ധനുഷ് നായകനായി എത്തിയ ‘പൊട്ടാസ്’ എന്ന ചിത്രത്തിലൂടെയാണ് ബിഗ്സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. അതേസമയം, കോളിവുഡിൽ ശ്രദ്ധ പുലർത്തുന്ന പ്രസന്നയുടെ ഏറ്റവും പുതിയ ചിത്രം, വിശാൽ നായകനായ ‘തുപ്പരിവാലൻ 2’ ആണ്.