അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ യാത്ര പോലും പറയാതെ പോയി; എപ്പോഴത്തെയും പോലെ ഉറക്കത്തിൽ നിന്ന് ചാടിയെണീറ്റില്ല… | Sneha Sreekumar About V P Khalid
Sneha Sreekumar About V P Khalid : നാടകത്തിലും ടെലിവിഷനിലും തിളങ്ങിയ നടന് വിപി ഖാലിദിന്റെ അപ്രതീക്ഷിതമരണം സിനിമാ – ടെലിവിഷൻ ലോകത്തെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. അദ്ദേഹം ആഗ്രഹിച്ചത് പോലൊരു മരണം തന്നെയായിരുന്നു ഉണ്ടായതെന്ന് പറയുകയാണ് ഖാലിദിനൊപ്പം വർഷങ്ങളോളം ടെലിവിഷനിൽ അഭിനയിച്ച നടി സ്നേഹ ശ്രീകുമാര്‍. മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ഖാലിദിന് ഇത്രയധികം ജനപ്രീതി ലഭിച്ചത്. പരമ്പരയില്‍ സ്നേഹ ശ്രീകുമാറും ഒരു പ്രധാനവേഷത്തിലുണ്ടായിരുന്നു. ഖാലിദുമായി അന്നു മുതൽ തുടങ്ങിയ സൗഹൃദം ഇന്നും തുടര്‍ന്ന് വരികയായിരുന്നു.
ഇപ്പോഴിതാ അദ്ദേഹത്തിന്റെ വേർപാടുമായി ബന്ധപ്പെട്ട് തന്റെ സോഷ്യൽ മീഡിയ പേജിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സ്നേഹ. “എപ്പോഴും പറയുമായിരുന്നു മരിക്കുവാണെങ്കിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ അത് സംഭവിക്കണമെന്ന്…, അങ്ങനെ തന്നെ സംഭവിച്ചു… ഇന്നലെ രാവിലെ ജൂഡിന്റെ സിനിമയിൽ അഭിനയിക്കാൻ ശ്രീയുടെ കൂടെ പോയി.. ഷൂട്ടിങ് നടക്കുകയായിരുന്നു… ഭക്ഷണം കഴിച്ചു.. ഭക്ഷണത്തിനുള്ള ബ്രേക്ക് കഴിഞ്ഞ് വീണ്ടും ഇക്കയുടെ സീനായിരുന്നു എടുക്കേണ്ടത്… ആ സമയം രംഗത്ത് ആളില്ല. എത്ര പെട്ടന്നാണ് എല്ലാം സംഭവിക്കുന്നത്? ഇന്നലെ രാത്രി 11മണിവരെ ഇക്കയുടെ അടുത്ത് നിന്നപ്പോൾ ഞങ്ങൾ പറഞ്ഞുപോയി..
ചിലപ്പോൾ അഭിനയിക്കാൻ എണീറ്റുവരുമെന്ന്.. ഇടയ്ക്കു മറിമായം ഷൂട്ടിനിടയിൽ അങ്ങനെയാണ്… ഷൂട്ടിനിടയിൽ ഉറങ്ങും, തന്റെ സീൻ ആവുമ്പോൾ എണീറ്റുവന്ന് അഭിനയിക്കും… ഇന്നലെ പക്ഷെ അതുണ്ടായില്ല.. മറിമായത്തിന്റെ രണ്ടാം എപ്പിസോഡ് മുതൽ ഞങ്ങൾ ഒരുമിച്ചുണ്ട്. ഈ 11വർഷവും അദ്ദേഹത്തിന്റെ കൂടെ നിൽക്കാൻ പറ്റിയത് ഞങ്ങളുടെ ഭാഗ്യം… എന്തൊക്കെ സംഭവിച്ചാലും ചിരിക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു. ഇനി ശ്രമിക്കേണ്ടതും അതിന് തന്നെ. മറിമായം കുടുംബത്തിലെ കാരണവരെ ഞങ്ങൾക്ക് നഷ്ടമായി”.
താരത്തിന്റെ വികാരനിർഭരമായ വാക്കുകൾ ഏവരുടെയും കണ്ണുകൾ നനയിപ്പിച്ചിരിക്കുകയാണ്. മറിമായം പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനേ സാധിക്കാത്ത ഒരു കഥാപാത്രത്തിന്റെ നേർ ജീവനാണ് ഇപ്പോൾ അടർന്നുവീണിരിക്കുന്നത്. സ്വന്തമായി യൂ റ്റൂബ് ചാനലുള്ള സ്നേഹ കഴിഞ്ഞ വർഷം ഖാലിദിനൊപ്പമുള്ള ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഖാലിദിന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ കലാരംഗത്തെയും കുടുംബത്തെയും വിശേഷങ്ങൾ പ്രേക്ഷകരോട് പങ്കുവെച്ച ആ വീഡിയോ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്.