താര കല്യാണിന് വിവാഹം..!? മനസ്സുതുറന്ന് മകൾ സൗഭാഗ്യയും ഭർത്താവ് അർജുനും; അമ്മക്കൊരു കല്യാണം, ഒരു കൂട്ട്, ഏറ്റവും വലിയ ആഗ്രഹവും സ്വപ്നവും… | Sowbhagya Venkitesh About Mother Thara Kalyan’s Remarriage Malayalam

Sowbhagya Venkitesh About Mother Thara Kalyan’s Remarriage Malayalam : പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടി താരാകല്യാണിന്റേത്. നല്ല ഒരു ഇന്ത്യൻ ക്ലാസിക്കൽ ഡാൻസർ ആണ്‌ താരം. മലയാള സിനിമ, സീരിയൽ ലോകത്ത് ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന അതുല്യ പ്രതിഭ. താരാ കല്യാണിന്റെ അമ്മയും ടെലിവിഷൻ സിനിമ സീരിയലുകളിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച അഭിനേത്രിയാണ്. താരത്തിന്റെ ഏകമകളാണ് സൗഭാഗ്യ വെങ്കിടേഷ്. ഇന്ത്യൻ ക്ലാസിക്കൽ ഡാൻസർ എന്ന നിലയിൽ സൗഭാഗ്യയും പ്രശസ്തയാണ്.

അഭിനയ മേഖലയിൽ താരവും കുടുംബവും ഇപ്പോൾ അത്രതന്നെ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മകൾ സൗഭാഗ്യക്കും ഭർത്താവ് അർജുൻ സോമശേഖരനും ഏകമകളാണ് സുദർശന. നടനെന്ന നിലയിൽ അർജുൻ സോമശേഖരൻ ശ്രദ്ധേയനാണ്. ഇപ്പോഴിതാ സൗഭാഗ്യയുടെയും ഭർത്താവ് അർജ്ജുന്റെയും ഇന്റർവ്യൂ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. ജനങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന കുടുംബമാണ് സൗഭാഗ്യയുടേത്.

സൗഭാഗ്യയുടെയും അർജുന്റെയും സ്നേഹത്തെയും കരുതലിനും പറ്റി ആരാധകർ എന്നും വാതോരാതെ സംസാരിക്കാറുണ്ട്. ഇക്കഴിഞ്ഞ ദിവസം സൗഭാഗ്യ വെങ്കിടേഷ് യൂട്യൂബ് ചാനലിലൂടെ അമ്മക്കൊരു കല്യാണം, ഒരു കൂട്ട്, എന്റെ ഏറ്റവും വലിയ ആഗ്രഹവും സ്വപ്നവും എന്നൊരു വീഡിയോ പങ്കുവെച്ചിരുന്നു. ഇത് വൈറൽ ആവുകയും ചെയ്തിരുന്നു. തന്റെ ഇന്റർവ്യൂവിൽ ഇതിനെക്കുറിച്ച് സൗഭാഗ്യ ജനങ്ങളോട് മനസ്സുതുറക്കുന്നു. ഇത് യഥാർത്ഥത്തിൽ നടന്നിരുന്നുവെങ്കിൽ എന്ന് ശരിക്കും ആഗ്രഹിക്കുന്നുണ്ട്. അമ്മയ്ക്ക് നല്ലൊരു പങ്കാളിയെ വേണം എന്ന് ഞാനും അർജുനും ആഗ്രഹിക്കുന്നു.

എത്ര നാളാണ് ഒറ്റയ്ക്ക് ഒരാൾക്ക് കഴിയാൻ സാധിക്കുക. അമ്മ അവിടെ വീട്ടിൽ തനിച്ചാകുമ്പോൾ തന്നെ ഫോൺ എടുക്കാൻ വൈകുമ്പോൾ തന്നെ എനിക്ക് ടെൻഷനാണ്, എന്തെല്ലാമാണ് ഞാനാലോചിച്ചു കൂട്ടുക എന്ന് എനിക്ക് പോലും അറിയില്ല. അച്ഛന്റെ മരണശേഷം ചിലർ വന്ന് അമ്മയുടെ പൊട്ടു മായ്ക്കാൻ ശ്രമിച്ചെങ്കിലും ഞാൻ അതിനു സമ്മതിച്ചില്ല. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. ഞങ്ങളുടെ ചടങ്ങിൽ 10 ദിവസത്തിനുശേഷം താലി ഭാഗ്യം എന്നൊരു ചടങ്ങുണ്ട് സുമംഗലിയായി ഒരുങ്ങി വന്നു കയ്യിലെ കുപ്പി വളയും പൊട്ടും എല്ലാ മായ്ച്ചുകളയുന്ന ചടങ്ങാണിത്. ഇതിനൊന്നും ഞാൻ സമ്മതിച്ചില്ല. സൗഭാഗ്യക്കും ഭർത്താവ് അർജുനും താരകല്യാണിനെ കുറിച്ച് ഓർക്കുമ്പോൾ അമ്മക്ക് ആരെങ്കിലും തുണ വേണം എന്ന് തന്നെയാണ് പറയാനുള്ളത്.