വള കാപ്പ് ചടങ്ങ് ആഘോഷമാക്കി സൗഭാഗ്യയും അർജുനും; അർജുന് ആഗ്രഹം പെൺകുഞ്ഞ്! സ്വീറ്റ് ആന്റ് ലവിംഗ് അമ്മ ആയിരിക്കുമെന്ന് സൗഭാഗ്യ!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് നടി താരാ കല്യാണിന്റേത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ കുടുംബം കൂടിയാണ് ഇവരുടേത്. താരാ കല്യാണിന്റെ മകൾ സൗഭാഗ്യയും മരുമകൻ അർജുനും സോഷ്യൽ മീഡിയ ആസ്വാദകരുടെ പ്രിയപ്പെട്ട താരങ്ങൾ കൂടിയാണ്. ഇപ്പോഴത്തെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സൗഭാഗ്യയുടെ വളകാപ്പ് ചടങ്ങ് ആഘോഷങ്ങളുടെ വീഡിയോയാണ്.

ഏറെ ആഘോഷമായാണ് സൗഭാഗ്യയുടെ വളകാപ്പ് ചടങ്ങ് കൊണ്ടാടുന്നത്. വളകാപ്പ് ചടങ്ങിൽ അർജുൻ തന്റെ മനസ്സിലെ ആ ആഗ്രഹം വെളിപ്പെടുത്തിയിരുക്കുകയാണ്. താൻ ആഗ്രഹിക്കുന്നത് ഒരു പെൺകുഞ്ഞിനെ ആണെന്നും അവളെ ഡാഡി ഗേളായി വളർത്തണം എന്നാണ് തന്റെ ആഗ്രഹം എന്നും അർജുൻ പറയുന്നു. അർജുന്റെ ആഗ്രഹത്തെ സൗഭാഗ്യ അടക്കമുള്ളവ കൈയടിയോടെയാണ് സ്വീകരിച്ചത്. എന്നാൽ ഏത് കുഞ്ഞിനെയാണ് ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് സൗഭാഗ്യയുടെ മറുപടി ഇങ്ങനെയായിരുന്നു: നീ ആയിരിക്കുന്ന അവസ്ഥയിൽ നിന്നെ സ്നേഹിക്കാൻ ആണെനിക്കിഷ്ടം.എൻറെ അമ്മ എന്നെ സ്നേഹിച്ചത് പോലെ എനിക്ക് നിന്നെയും സ്നേഹിച്ചു വളർത്തണം. സൗഭാഗ്യ യുടെ വാക്കുകൾ അമ്മ താര കല്യാണും മുത്തശ്ശി സുബ്ബലക്ഷ്മിയും അടക്കമുള്ളവർ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.കൊവിഡ് പ്രോട്ടോകോൾ പ്രകാരം നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുന്നത്.


കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അർജുന്റെയും സൗഭാഗ്യയുടെയും വിവാഹം.രണ്ടു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് കഴിഞ്ഞ ഫെബ്രുവരി 20ന് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് സൗഭാഗ്യയും അർജുനും വിവാഹിതരായത്. സൗഭാഗ്യയുടെ വീഡിയോകളിലൂടെയാണ് മലയാളികൾ അർജുനെ പരിചയപ്പെട്ടത്. പിന്നീട് അർജുൻ ചക്കപ്പഴം എന്ന സീരിയയിലിലൂടെയാണ് മലയാളികളുടെ സ്വീകരണ മുറിയിൽ ഇടം പിടിച്ചത്. പിന്നീട് സൗഭാഗ്യ ഗർഭിണിയായപ്പോൾ താരം സീരിയലിൽ നിന്നും പിന്മാറി. ഏതായാലും ഇപ്പോൾ ഇരുവരും കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്.