അർജുന്റെ അമ്മ വിവാഹത്തിന് മുൻപ് ചോദിച്ചത് നിനക്ക് വേറെ ആരെയും കിട്ടിയില്ലേ എന്നാണ്..!? തുറന്നുപറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്… | Sowbhagya Venkitesh Arjun Somasekhar Family Talk

Sowbhagya Venkitesh Arjun Somasekhar Family Talk : സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യ മാത്രമല്ല, താരത്തിന്റെ കുടുംബം മൊത്തത്തിൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ തന്നെയാണ്. ഈയിടക്കായിരുന്നു സൗഭാഗ്യക്ക് ഒരു പെൺകുഞ്ഞ് ജനിച്ചത്. കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ സ്ഥിരം പങ്കുവെക്കാറുണ്ട് താരം.

ഇപ്പോഴിതാ കുഞ്ഞുമായി ഒരു അഭിമുഖത്തിനെത്തിയിരിക്കുകയാണ് സൗഭാഗ്യയും ഭർത്താവ് അർജുനും. ഇപ്പോൾ ഫുൾ ടൈം ബേബിയുടെ കൂടെയാണെന്നാണ് അർജുനും സൗഭാഗ്യയും പറയുന്നത്. മറ്റ് പല കാര്യങ്ങളിലുമുള്ള ശ്രദ്ധ അൽപ്പം മാറ്റിവെച്ചു. ബൈക്ക് റൈഡിങ് ശരിക്കും മിസ് ചെയ്യുന്നുണ്ട്. അഭിനയത്തിലേക്ക് വീണ്ടുംകാലെടുത്തുവെച്ചിരിക്കുകയാണ് സൗഭാഗ്യയും അർജുനും. ഇരുവരും ഒരുമിച്ചാണ് ഇപ്പോൾ ഒരു പ്രോജക്റ്റ് ചെയ്യുന്നത്. ഈയിടെ സ്റ്റാർ മാജിക്ക് ഷോയിലും സൗഭാഗ്യയും കുഞ്ഞും ഒരുമിച്ചെത്തിയിരുന്നു.

Sowbhagya Venkitesh Arjun Somasekhar Family Talk
Sowbhagya Venkitesh Arjun Somasekhar Family Talk

സൗഭാഗ്യയെ എപ്പോഴും കംഫർട്ടബിൾ ആക്കിവെക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് അർജുൻ പറയുന്നത്. പ്രഷർ കൊടുത്ത് ഒന്നും ചെയ്യിപ്പിക്കില്ല. വിവാഹത്തിന് മുൻപ് നടന്ന ഒരു സംഭവം ഇപ്പോൾ തുറന്നുപറയുകയാണ് സൗഭാഗ്യയും അർജുനും. വിവാഹത്തിന് മുൻപ് അർജുന്റെ അമ്മ സൗഭാഗ്യയോട് പറഞ്ഞത് ഇങ്ങനെ ” നിനക്ക് വേറെ ആണുങ്ങളെയൊന്നും കിട്ടിയില്ലേ കൊച്ചേ, ഇവൻ ഭയങ്കര ദേഷ്യക്കാരനാണ്”. അന്ന് അമ്മ അത് വളരെ ഫൺ ആയിപ്പറഞ്ഞതാണെന്ന് സൗഭാഗ്യയും അർജുനും പറയുന്നുണ്ട്. സുദർശന എന്നാണ് കുഞ്ഞിന്റെ പേര്.

അർജുനാണ് ആ പേര് തീരുമാനിച്ചത്. പുരാണത്തിൽ അർജുനനെ സഹായിക്കുന്നത് സുദർശനൻ ആണ്. അതുകൊണ്ടാണ് അങ്ങനെ പേരിട്ടത്. പെൺകുഞ്ഞിനെ തന്നെ വേണം എന്ന് ആഗ്രഹിച്ചിരുന്നു. ആൺകുട്ടി വേണമെന്ന് ആഗ്രഹിച്ചിട്ടില്ല. ഒടുവിൽ പ്രാർത്ഥന ഫലിക്കുകയായിരുന്നു. കുഞ്ഞിനെ ഡാൻസും പാട്ടുമൊക്കെ പഠിപ്പിക്കും. പക്ഷെ ആരാവണമെന്നത് ബേബി തന്നെ തീരുമാനിക്കും. അത് അങ്ങനെ തന്നെയാണ് വേണ്ടതെന്നാണ് ഇരുവരും ഒരുമിച്ച് പറയുന്നത്.