മകളെ അകത്തേക്ക് കേറ്റാതെ ഒറ്റക്ക് പോകേണ്ടിവന്നു..!! ഞാൻ ഒരിക്കലും ആഗ്രഹിക്കാതിരുന്ന എന്റെ 29 ആം ജന്മദിനം… | Sowbhagya Venkitesh Birthday

Sowbhagya Venkitesh Birthday : സമൂഹമാധ്യമങ്ങളിൽ എന്നും നിറസാന്നിധ്യമായി നിൽക്കുന്ന താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ആദ്യ കൺമണിക്ക് ജന്മം കൊടുത്തതിന് പിന്നാലെ 29 ആം ജന്മദിനം ആഘോഷിക്കുന്നതിന്റെ വിശേഷവുമായി ഇപ്പോൾ താരം സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഭർത്താവിൻറെ സഹോദരൻറെ മകളുടെ ഋതുമതി ചടങ്ങ് വലിയ ആഘോഷത്തോടെ നടന്നതിനും അതിൽ സൗഭാഗ്യ ഒരു അമ്മയെപ്പോലെ എല്ലാകാര്യത്തിനും മുൻപിൽനിന്നതിന്റെ വീഡിയോകളും ചിത്രങ്ങളും ഒക്കെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോൾ താരത്തിന്റെ പിറന്നാൾ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. താരം തന്നെയാണ് തൻറെ യൂട്യൂബ് ചാനലിലൂടെ പിറന്നാളാഘോഷത്തിന്റെ വിശേഷങ്ങൾ ആരാധകരെ അറിയിച്ചിരിക്കുന്നത്. തനിക്ക് ഒരിക്കലും ഇഷ്ടമുണ്ടായിരുന്നു ഒന്നല്ല 29 ആമത് ജന്മദിനം എന്നും ഒന്നുകിൽ 28 അതിനുശേഷം 30 ആയിരുന്നു താൻ ഏറെ ആഗ്രഹിച്ചിരുന്നത് എന്നും വീഡിയോയുടെ തുടക്കത്തിൽതന്നെ സൗഭാഗ്യ പറയുന്നു.

പക്ഷേ പ്രതീക്ഷിച്ചതിലും വിപരീതമായി 29 ആം ജന്മദിനം ഒരുപാട് സന്തോഷങ്ങൾ നൽകിയത് തന്നെയാണെന്നും താരം വ്യക്തമാക്കുന്നുണ്ട്. മകൾ ജനിച്ച ശേഷം ഉള്ള അമ്മയുടെ ആദ്യത്തെ പിറന്നാൾ എന്നതു കൊണ്ട് തന്നെ വീട്ടുകാരുടെ വക സർപ്രൈസ് കേക്കും കാര്യങ്ങളുമൊക്കെ ഉണ്ടായിരുന്നെന്നും താരം വ്യക്തമാക്കുന്നു. എൻറെ നക്ഷത്രം ഉത്രമാണ്.

ഇപ്പോൾ ജനിച്ച മകൾ ദർശനയുടെയും ഇതേ നക്ഷത്രം തന്നെയാണെന്നും ഒരുപാട് പ്രത്യേകതയുള്ള ഈ നക്ഷത്രക്കാർ തൻറെ കുടുംബത്തിൽ തന്നെ ഒരുപാട് ഉണ്ടെന്നും സൗഭാഗ്യ വീഡിയോയുടെ തുടക്കത്തിൽ വ്യക്തമാക്കുന്നു. വളരെ ലളിതമായ ആഘോഷമായിരുന്നു പിറന്നാളിന് സ്വീകരിച്ചിരുന്നത്. അമ്പലത്തിൽ പോയി. അതെ ദിവസം തന്നെ പുതിയ കാറിൻറെ പൂജയും നടത്താൻ തീരുമാനിക്കുകയായിരുന്നു എന്നും താരം വ്യക്തമാക്കുന്നു. അമ്മ താരാകല്യാൺ, ഭർത്താവ് അർജുൻ സോമശേഖരൻ എന്നിവർക്ക് ഒപ്പം അമ്പലത്തിൽ പോയ താരം മകളെ അകത്തേക്ക് കൊണ്ടു പോകാത്തതിന്റെ കാരണവും വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്.