കുറുകിയ ചാറോടു കൂടി സ്വാദിഷ്ടമായ അയല മുളകിട്ടത്; റസ്റ്റോറന്റ് സ്റ്റൈലിൽ… | Spicy Mackerel Recipe In Restaurant Style Malayalam

Spicy Mackerel Recipe In Restaurant Style Malayalam : റസ്റ്റോറന്റ് സ്റ്റൈലിൽ അയല മുളകിട്ടത് എങ്ങനെ തയാറാക്കി എടുക്കാം എന്നതിനെക്കുറിച്ച് നോക്കാം. നല്ലതുപോലെ കുറുകിയ ചാറോടു കൂടിയുള്ള അയല മുളകിട്ട ഒരു റെസിപ്പി ആണിത്. ഇതിനായി ആദ്യമേ നാല് മീഡിയം സൈസ് ഉള്ള അയല നന്നായി കഴുകിയതിനു ശേഷം മസാല പിടിക്കുവാനായി വരഞ്ഞു വെയ്‌ക്കേണ്ടതാണ്. കറി ഉണ്ടാക്കുവാൻ ആയി തുടങ്ങുന്നതിനു മുമ്പേ തന്നെ ഇതിലേക്ക് ആവശ്യമായ കുറച്ചു പൊടി ചൂടുവെള്ളത്തിൽ മുക്കി വെയ്‌ക്കേണ്ടതാണ്.

കാൽകപ്പ് ചൂടുവെള്ളം എടുത്തതിനു ശേഷം അതിലേക്ക് ഒരു ചെറിയ വാളൻപുളി ഇട്ടുകൊടുക്കുക. മീൻ കറി ഉണ്ടാക്കുവാനായി ചട്ടി ആണ് നല്ലത് അതിനാൽ ചട്ടി ചൂടാക്കി അതിനു ശേഷം അതിലേക്ക് ഒന്നര ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ അതിലേക്ക് ഒരു മീഡിയം സൈസ് തക്കാളി ഇട്ട് ലോ ഫ്രെയിമിൽ ഏകദേശം മൂന്നു മിനിറ്റോളം വാട്ടിയെടുത്ത് കോരി മാറ്റുക. ശേഷം അതിലേക്ക് 150 ഗ്രാം ചെറിയ ഉള്ളി ചേർത്ത് വാട്ടി കോരി മാറ്റുക.

എന്നിട്ട് വാട്ടി മാറ്റി വെച്ചിരിക്കുന്ന തക്കാളിയും ചെറിയ ഉള്ളിയും കൂടെ മിക്സിയുടെ ജാർ ഇട്ട് കുറച്ച് വെള്ളവും കൂടി ഒഴിച്ച് നല്ല പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ശേഷം ചട്ടിയിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അരടീസ്പൂൺ കടുകും ഉലുവയും കൂടി ഇട്ടു കൊടുക്കുക. ഇവ രണ്ടും പൊട്ടി കഴിയുമ്പോഴേക്കും ഇവയിലേക്ക് അരടീസ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് കുറച്ചു കറിവേപ്പിലയും മൂന്നു വറ്റൽ മുളക് മൂന്ന് പച്ചമുളകും ആണ്. മീൻ കറി ഉണ്ടാക്കുന്നതിനെ കുറിച്ച് വിശദമായി അറിയാം വീഡിയോയിൽ നിന്നും.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി variety Recipes ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : variety Recipes