ഒരു വർഷത്തേക്ക് മാറാലയോട് വിട; തിളയ്ക്കുന്ന വെള്ളത്തിലേക്ക് ഒരു സ്‌പൂൺ ഇത് ചേർത്ത് നോക്കൂ; എത്ര വലിയ വീടും നിമിഷ നേരത്തിൽ വൃത്തിയാക്കാം.!! | Spider Net Cleaning Tip

Spider Net Cleaning Tip : വീട്ടിലെ ജോലികൾ എളുപ്പത്തിൽ വൃത്തിയോടെ ചെയ്തു തീർക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ മിക്കപ്പോഴും അടുക്കള ജോലികളും മറ്റും അത്തരത്തിൽ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കില്ല എന്നതാണ് പലരും കരുതുന്നത്. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം.

ഇതിൽ ആദ്യത്തെ രീതി ദോശയും ഇഡ്ഡലിയുമെല്ലാം ഉണ്ടാക്കുമ്പോൾ മാവ് എങ്ങനെ പെർഫെക്റ്റ് ആക്കിയെടുക്കാം എന്നതാണ്. മിക്ക ആളുകളും പറയുന്ന പരാതിയാണ് സാധാരണ രീതിയിൽ മാവ് അരച്ച് പുളിപ്പിച്ചാലും അത് സോഫ്റ്റ് ആയ ദോശയും, ഇഡ്ഡലിയും ഉണ്ടാക്കാനായി ഉപയോഗപ്പെടുത്താൻ സാധിക്കുന്നില്ല എന്നത്. അത്തരം അവസരങ്ങളിൽ ഒരു പാത്രമെടുത്ത് അതിലേക്ക് ഒന്നോ രണ്ടോ പപ്പടം പിച്ചി ഇടുക. ശേഷം കുറച്ച് വെള്ളമൊഴിച്ച് നല്ലതുപോലെ കുതിർത്തിയ ശേഷം ഒന്ന് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

ദോശമാവിൽ അരച്ചുവെച്ച പപ്പടത്തിന്റെ പേസ്റ്റ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു മാവ് ഉപയോഗിച്ച് ദോശയും ഇഡ്ഡലിയും ഉണ്ടാക്കുമ്പോൾ പെർഫെക്റ്റ് ആയി കിട്ടുന്നതാണ്. അടുത്ത ട്രിക്ക് അടുക്കളയിലും ലിവിങ് റൂമിലുമെല്ലാം റൂഫിലും, ഫാനിലും പറ്റി പിടിച്ചിരിക്കുന്ന മാറാല എളുപ്പത്തിൽ കളയാൻ ഉള്ളതാണ്. അതിനായി ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളമെടുത്ത് നല്ലതുപോലെ തിളപ്പിക്കുക.

അതിലേക്ക് കുറച്ച് കർപ്പൂരം പൊടിച്ചതും, ഒരു ഹെയർ കണ്ടീഷണർ പൊട്ടിച്ചൊഴിക്കുക. ഈ രണ്ടു സാധനങ്ങളും വെള്ളത്തിൽ കിടന്ന് നല്ലതുപോലെ മിക്സ് ആയി കഴിയുമ്പോൾ അത് മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുക്കാം. ഇതിലേക്ക് തുടക്കാൻ ആവശ്യമായ തുണിയിട്ട് നല്ലതുപോലെ മുക്കിയ ശേഷം മാറാലയുള്ള ഭാഗങ്ങളും പൊടിയുള്ള ഭാഗങ്ങളും തുടച്ചെടുക്കുകയാണെങ്കിൽ നല്ല രീതിയിൽ ഫലം ലഭിക്കുന്നതാണ്. മാത്രമല്ല വീടിന്റെ അകത്ത് നല്ല മണവും നിലനിൽക്കും. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : Simple tips easy life