ചീര മിക്സിയിൽ ഇങ്ങനെ ചെയ്താൽ ശെരിക്കും ഞെട്ടും.!! ഇനി എത്ര ചീര കിട്ടിയാലും വെറുതെ വിടില്ല; അപാര രുചിയിൽ സൂപ്പർ പലഹാരം.!! | Spinach Snack Recipe

Spinach Snack Recipe : നമ്മുടെ മിക്ക വീടുകളിലും സുലഭമായ ഒന്നാണല്ലേ ചീര. മിക്ക വീട്ടു വളപ്പിലും ടെറസുകളിലും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്നതും വളർന്നു വരുന്നതുമായ ഇല വർഗമാണ് ചീര. വീട്ടിൽ ഒരുപാട് ചീരയുണ്ടെങ്കിലും നിങ്ങളാരും ഇതുവരെ പരീക്ഷിക്കാത്ത ഒരു കിടിലൻ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുത്താൻ പോകുന്നത്. കുട്ടികൾക്കും വലിയവർക്കും എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന നല്ലൊരു അടിപൊളി സ്നാക്ക്

ആണിത്. ഇതിനായി നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം ഇലമാത്രം അടർത്തിയെടുത്ത ചീരയാണ്. ഇത് എളുപ്പത്തിൽ അരച്ചെടുക്കുന്നതിനായി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. ഇത് മൊത്തം ഒന്നരക്കപ്പ് അളവാണുള്ളത്. ഇനി ഇതിലേക്ക് മൂന്ന് കഷ്ണം വെളുത്തുള്ളിയും മൂന്ന് ചെറിയ കഷ്ണം ഇഞ്ചിയും അരക്കപ്പ് വെള്ളവും കൂടെ ഒഴിച്ച് കൊടുത്ത്‌ നന്നായിട്ട്

ഇതൊന്ന് അരച്ചെടുക്കുക. അരച്ചെടുത്ത ശേഷം ഇതിലെ ചെറിയ തരികളും മറ്റും പോകാനായി അരിപ്പ ഉപയോഗിച്ച് നല്ലപോലെ അരിച്ചെടുക്കുക. ഈ അരിച്ചെടുത്തത് മൊത്തത്തിൽ അരക്കപ്പും രണ്ട് റ്റേബിൾസ്പൂണും ആണുള്ളത്. അടുത്തതായി ഒരു പാത്രത്തിലേക്ക് ഒരുകപ്പ് വറുത്ത അരിപ്പൊടിയും കാൽകപ്പ് കടലമാവും നമ്മുടെ എരുവിന് അനുസരിച്ചുള്ള മുളക്പൊടിയും ആവശ്യത്തിന് ഉപ്പും ഒരു ടേബിൾസ്പൂൺ

കറുത്ത എള്ളും കാൽ ടീസ്‌പൂണിലും കുറച്ച് കുറവായിട്ട് കായപ്പൊടിയും കാൽ ടീസ്പൂൺ അയമോദകവും ഒരു ടേബിൾസ്പൂൺ നന്നായി ചൂടാക്കിയ എണ്ണയും കൂടെ ചേർത്ത് കൊടുക്കുക. ശേഷം ഇതെല്ലാം കൂടെ നല്ലപോലെ യോജിപ്പിച്ചെടുക്കുക. ഇനി ഇതിലേക്ക് നമ്മൾ നേരത്തെ മാറ്റിവെച്ച ചീര ജ്യൂസ് കുറച്ച് കുറച്ചായി ഒഴിച്ച്‌ കൊടുത്ത് കൈവച്ച് നന്നായൊന്നു കുഴച്ചെടുക്കുക. ചീര കൊണ്ടുള്ള ഈ പുതുമയാർന്ന സ്‌നാക്‌സിനെ കുറിച്ച് കൂടുതലറിയാൻ വീഡിയോ കാണുക. credit : Pachila Hacks

Rate this post