ശ്രീരേഖയെത്തേടി സുരേഷ് ഗോപിയെത്തി…. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു ശ്രീരേഖ…… വെയിലിൽ തിളങ്ങിയ ശ്രീരേഖയുടെ കഥ…

മലയാളം സിനിമാപ്രേക്ഷകർക്ക് അത്ര സുപരിചിതമല്ലാത്ത ഒരു പേരായിരുന്നു ശ്രീരേഖ രാജഗോപാൽ. എന്നാൽ ഈ വർഷത്തെ സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ശ്രീരേഖ എന്ന പേര് മികച്ച സഹനടിയെന്ന ടൈറ്റിലിൽ തിളങ്ങിനിന്നു്. പേര് സുപരിചിതമല്ലെങ്കിലും താരത്തിൻറെ അഭിനയപ്രതിഭ മലയാളികൾ ഇതിനുമുൻപും കണ്ടിട്ടുണ്ട്. ഇനിയും വെളിച്ചം കണ്ടിട്ടില്ലാത്ത വെയിൽ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ശ്രീരേഖയ്ക്ക് സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചിരിക്കുന്നത്.

അഭിനേത്രി എന്നതിനപ്പുറം മനുഷ്യമനസ്സിനെ അപഗ്രഥിക്കുന്ന ഒരു സൈക്കോളജിസ്റ് കൂടിയാണ് താരം. വെയിൽ എന്ന ചിത്രത്തിൽ ഒരു മുഴുനീളകഥാപാത്രമായിരുന്നു ശ്രീരേഖയുടേത്. അവാർഡ് നേട്ടത്തിനുപുറമെ ഒട്ടേറെ പ്രമുഖരാണ് ശ്രീരേഖയ്ക്ക് അഭിനന്ദനങ്ങളുമായെത്തിയത്. നടനും ലോക്സഭാംഗവുമായ സുരേഷ് ഗോപി ശ്രീരേഖയെ കാണാനും അഭിനന്ദിക്കാനും വീട്ടിലെത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ആശംസകൾ അറിയിക്കുന്നതിനോടൊപ്പം പൊന്നാടയണിയിച്ചു ആദരിക്കുക കൂടിയാണ് സുരേഷ് ഗോപി.

ചിത്രം പങ്കുവെച്ചുകൊണ്ട് സുരേഷ് ഗോപി തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ശ്രീരേഖയ്ക്ക് ഔദ്യോഗികമായി അഭിനന്ദനങ്ങൾ നേരുന്നുണ്ട്. തൊട്ടുപിന്നാലെ തന്റെ സന്തോഷം അറിയിച്ച് ശ്രീരേഖയും ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ്. സുരേഷ് ഗോപി വീട്ടിലെത്തിയതിന്റെയും തന്നെ ആദരിച്ചതിന്റെയും വിഡിയോയായണ് താരം പങ്കുവെച്ചത്. ഒരുപാട് സന്തോഷവും നന്ദിയും അറിയിച്ചുകൊണ്ടാണ് ശ്രീരേഖയുടെ പോസ്റ്റ്.

പോസ്റ്റിനു താഴെ ഒട്ടേറെപ്പേർ കമ്മന്റുകളുമായ് എത്തിയിട്ടുണ്ട്. ടിക്‌ടോക് വിഡിയോകൾ ചെയ്താണ് ശ്രീരേഖ സിനിമയിലേക്കുള്ള വഴി സ്വയം തുറന്നത്. ചെറിയ കഥാപാത്രങ്ങളായ് സ്‌ക്രീനിലെത്തിയെങ്കിലും ശ്രീരേഖയ്ക്ക് ഇതുവരെയും ഒരു ബ്രെക്ക് ലഭിച്ചിരുന്നില്ല. ഓഡിഷൻ വഴിയാണ് വെയിലിലേക്കുള്ള എൻട്രി. രണ്ടു മുതിർന്ന ആണ്മക്കളുടെ അമ്മയായാണ് ചിത്രത്തിൽ താരത്തിൻറെ ഗംഭീര പ്രകടനം. അവാർഡ് പ്രഖ്യാപിച്ച വേളയിൽ അപ്രതീക്ഷിതമെന്നാണ് ശ്രീരേഖ പ്രതികരിച്ചത്. സിനിമയിൽ കൂടുതൽ ശക്തമായ കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ ശ്രീരേഖ രാജഗോപാൽ.