റേഷൻ അരി പുട്ടു കുറ്റിയിൽ ആവിയിൽ വേവിച്ചു നോക്കു; കിടിലൻ അത്ഭുതംകാണാം… | Steam Cake Recipe With Ration Rice Malayalam

Steam Cake Recipe With Ration Rice Malayalam : മലയാളികളുടെ നിത്യപ്രഭാത ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒരു വിഭവമാണ് പുട്ട് . ഏറെ പോഷകഗുണങ്ങൾ ഉള്ള പുട്ട് ഒരു സമ്പൂർണ്ണ പ്രാതൽ എന്നും അറിയപ്പെടുന്നു. പുട്ടിൽ വലിയ അളവിൽ കാര്ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ഒരു ദിവസം തുടങ്ങുന്നതിനാവശ്യമായ ഊർജം പ്രധാനം ചെയ്യുന്നു.ഇതൊരു ഗ്ളൂട്ടൻ ഫ്രീ ഡൈട് ആയതിനാൽ കുടൽസംബന്ധമായ ഐബിസ് തുടങ്ങിയ രോഗങ്ങൾ ഉള്ളവർക്ക് കഴിക്കാവുന്ന ഉത്തമമായ ഭക്ഷണം കൂടിയാണ് പുട്ട് . ഏതു തരാം കറികളുടെ കൂടെയും ചേർത്ത് കഴിക്കാവുന്ന രുചികരമായൊരു വിഭവമാണ് പുട്ട്.

സാധാരണ അരികൊണ്ട് ഉണ്ടാക്കുന്ന പുട്ടിൽ നിന്ന് വ്യത്യസ്തമായി റേഷൻ അരികൊണ്ട് പുട്ടുണ്ടായേക്കിയിട്ടുണ്ടോ ? ഇല്ലെങ്കിൽ ഇതാ ഇതിനായി ഒരു കിടിലൻ റെസിപ്പി. സാധാരണയായി നമ്മൾ ഉപയോഗിക്കുന്ന ജയ അരിയോ സുരേഖ അരിയോ ഇത്തരത്തിൽ പുട്ടുണ്ടാക്കാൻ ഉപയോഗിക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ പുട്ടിന്റെ ശെരിയായ രുചി കിട്ടില്ല. അതിനായ് റേഷൻ അരി തന്നെ പ്രത്യേകം തെരഞ്ഞെടുത്തു ഉപയോഗിക്കണം.

ഈയൊരു വിഭവം തയ്യാറാക്കാൻ ആദ്യമായിട്ട് ഒരു കപ്പു റേഷൻ അരി എടുക്കുക. എന്നിട്ട് അതിൽ നിന്ന് അരിയിലെ ചെറിയ പ്രാണികൾ, കറുത്ത അരി , ചെള്ള് മുതലായവ വേർതിരിച്ചു മാറ്റുക. അതിനു ശേഷം അരി നന്നായി കഴുകിയെടുക്കുക. എന്നിട്ട് ഒരു മണിക്കൂർ വെള്ളത്തിൽ വച്ച് കുതിർത്തിയെടുക്കുക. അതിനുശേഷം ഒരു അരിപ്പയിലിട്ടു ഒന്ന് അരിച്ചെടുക്കുക എന്നിട്ട് അതിൽ നിന്നും വെള്ളം വാർത്തെടുത്ത ശേഷം അപ്പോൾ തന്നെ മിക്സര് ജാറിലേക്കു ഇട്ടു കൊടുക്കുക. എന്നിട്ടു നന്നായി പൊടിച്ചെടുക്കുക. പൊടിച്ചെടുത്തതിന് ശേഷം കൈകൊണ്ട് ഒന്ന് ഉടച്ചെടുക്കുക. പൊടി കട്ടപിടിച്ചിട്ടുണ്ടെങ്കിൽ അത് മാറ്റിയെടുക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

എന്നിട്ടു പൊടിച്ചെടുത്ത പുട്ടുപൊടിയിലേക്ക് അല്പം തേങ്ങയും കുറച്ചു നെയ്യും ചേർത്ത് യോജിപ്പിക്കുക. എന്നിട്ടു നമ്മൾ സാധാരണയായി പുട്ടുണ്ടാക്കുന്നതു പോലെ പുട്ടു കുറ്റിയിലേക്കു ഇട്ടുകൊടുത്തു ആവി കേറ്റി വേവിക്കുക . സ്വാദിഷ്ടമായ റേഷൻ അരി പുട്ടു തയ്യാറായി കഴിഞ്ഞു. റേഷൻ അരി കൊണ്ട് ചോറ് വെച്ച് കഴിക്കാൻ ഇഷ്ടമല്ലാത്ത ആളുകള്ക്കും ഇങ്ങനെ റേഷൻ അരി കൊണ്ട് പുട്ടു തയ്യാറാക്കാവുന്നത് ആണ്.
ഇതിന്റെ കൂടുതൽ വിശദ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.