പഴുത്ത ചക്ക ഒരു വർഷം വരെ കേടാവാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്യൂ…

ലോകത്തിലെ ഏറ്റവും വലിയ പഴം എന്നറിയപ്പെടുന്ന ചക്ക പോഷകങ്ങളിലും വളരെ മുന്‍പിലാണ്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. ചക്കപ്പഴത്തിന്റെ സുഗന്ധത്തിന് കാരണം അതിലടങ്ങിയിരിക്കുന്ന പതിമൂന്നുതരം എസ്റ്ററുകളാണ് (സുഗന്ധം നല്‍കുന്നവ) പച്ച ചക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു ഇത് വന്‍കുടല്‍ കാന്‍സര്‍ പ്രതിരോധിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.

പച്ച ചക്കയില്‍ ഊര്‍ജത്തിന്റെ അളവ് വളരെ കുറവാണ്. പച്ച ചക്ക ഇന്‍സുലിന്റെ ഉല്‍പ്പാദനത്തെ സഹായിക്കുന്നു. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് പച്ചച്ചക്ക വിഭവങ്ങള്‍ ഉത്തമമാണ്. ചക്കപ്പുഴുക്ക്, തോരന്‍, വിവധതരം കറികള്‍, അവിയല്‍ തുടങ്ങിയവ പച്ച ചക്ക ഉപയോഗിച്ച് ഉണ്ടാക്കാവുന്നതാണ്. ചക്കക്കുരുവില്‍ ധാരാളം പ്രോട്ടീനും സൂഷ്മപോഷകങ്ങളും അടങ്ങിയിരിക്കുന്നു.

ചക്കപ്പഴം ഊര്‍ജത്തിന്റെ വലിയ സ്രോതസാണ്. ഇത് ശരീരത്തില്‍ വേഗം ആഗിരണം ചെയ്യുന്നതിനാല്‍ ശരീരക്ഷീണമകറ്റി ഉണര്‍വു നല്‍കാന്‍ സഹായിക്കും. ചക്കപ്പഴം മില്‍ക്ക്ഷേക്കും, ചക്കജ്യൂസും ചക്കപ്പായസവുമെല്ലാം ഊര്‍ജ്ജദായകങ്ങളാണ്. ചക്കപ്പഴത്തിലെ സെലീനിയം ഹൃദയത്തെ സംരക്ഷിക്കുന്നു. പ്രമേഹരോഗികള്‍ ചക്കപ്പഴം കരുതലോടെ കഴിച്ചില്ലെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരാം.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.