സ്ട്രോക്ക് വരാനുള്ള സാധ്യത ശരീരം മുൻകൂട്ടി കാണിച്ചുതരുന്ന ലക്ഷണങ്ങൾ…

രക്തചംക്രമണവ്യവസ്ഥയിൽ ഉത്ഭവിക്കുന്നതും, 24 മണിക്കൂറിലധികം നീണ്ടുനിൽക്കുകയോ മരണത്തിൽ കലാശിക്കുകയോ ചെയ്യുന്നതുമായ മസ്തിഷ്കത്തിലെ കേന്ദ്രീകൃതമായ പ്രവർത്തനത്തകരാറിനെയാണു മസ്തിഷ്കാഘാതം അഥവാ സ്ട്രോക്ക് എന്ന് ലോകാരോഗ്യ സംഘടന നിർവചിച്ചിരിക്കുന്നത്. 24 മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന രോഗലക്ഷണങ്ങളുള്ള അവസ്ഥയേയും, അതല്ല ഇനി ലക്ഷണങ്ങൾ പെട്ടെന്ന് അപ്രത്യക്ഷമാകുകയും അതേസമയം തലച്ചോറിന്റെ സ്കാൻ ചിത്രത്തിൽ രോഗചികിത്സാപരമായി പ്രാധാന്യമുള്ള ഒരു ക്ഷതം ദൃശ്യമാകുകയും ചെയ്യുന്നുവെങ്കിൽ അതിനെയും മസ്തിക്ഷാകാഘാതമായി നി‌‌ർവചിക്കാം എന്നാണു നിലവിലെ വൈദ്യശാസ്ത്ര സമവായം.

തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ അടവ് സംഭവിക്കുകയോ രക്തധമനി പൊട്ടി രക്തസ്രാവമുണ്ടാകുകയോ ചെയ്യുമ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും തന്മൂലം മസ്തിഷ്കകലകൾക്ക് ലഭിക്കുന്ന ജീവവായുവും പോഷകങ്ങളും തടയപ്പെടുകയും ചെയ്യുന്ന അവസ്ഥ സംജാതമാകുന്നു. ഇതിനെത്തുടർന്നുണ്ടാകുന്ന നാഡീവ്യവസ്ഥയിലെ തകരാറുകൾമൂലം ശരീരത്തിന്റെ ഒരു വശം തളരുക, കൈകാലുകളിൽ ബലക്ഷയമുണ്ടാകുക, ശരീരഭാഗങ്ങളിൽ സ്പർശനശേഷി നഷ്ടമാകുക, സംസാരശേഷി, കാഴ്ച എന്നിവ ഭാഗികമായോ പൂർണമായോ നഷ്ടമാകുക, കണ്ണുകൾ ചലിപ്പിക്കുന്നതിനു ബുദ്ധിമുട്ടുണ്ടാകുക, നടക്കുമ്പോൾ വശങ്ങളിലേക്ക് ചരിയുക, വിവിധപ്രവർത്തികൾ ചെയ്യാൻ പറ്റായ്‌‌ക, എന്നിങ്ങനെയുള്ള പ്രശ്നങ്ങളിൽ ചിലത് രോഗിയിൽ ദൃശ്യമാകുന്നു. ബോധക്ഷയം, തലകറക്കം, സ്ഥലകാലബോധം നഷ്ടമാകൽ, അപസ്മാരം, തലവേദന എന്നിവയും ലക്ഷണങ്ങളിലുൾപ്പെടാം.

മസ്തിഷ്കാഘാതത്തിലേക്ക് നയിക്കാവുന്ന അപകടഘടകങ്ങളിൽ ഏറ്റവും പ്രധാനം രക്താതിസമ്മർദ്ദവും ഉയർന്ന രക്തക്കൊഴുപ്പും അമിതവണ്ണവും വ്യായാമരഹിതമായ ജീവിതശൈലിയും ആണ്. മസ്തിഷ്കാഘാതത്തിന്റെ മറ്റ് അപകടഘടകങ്ങൾ ഹൃദയാഘാതം, ഏട്രിയൽ ഫിബ്രിലേഷൻ, പ്രമേഹം, കരോട്ടിഡ് ധമനിച്ചുരുക്കം എന്നിവയാണ്. ഭക്ഷണത്തിൽ ഫലമൂലാദികളുടെ അളവ് വളരെ താഴ്ന്നിരിക്കുക, ഹൃദയവാൽവുകൾ സംബന്ധിച്ച രോഗങ്ങൾ, മസ്തിഷ്കധമനിവീക്കം പോലുള്ള രക്തക്കുഴൽ ഘടനാവൈകല്യങ്ങൾ, രക്തം കട്ടപിടിക്കാനുള്ള അമിതപ്രവണത തുടങ്ങിയവയും മസ്തിഷ്കാഘാതത്തിനു കാരണമാകാറുണ്ട്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.