നാരങ്ങാമിട്ടായി തരംഗത്തിൽ സൗഭാഗ്യയും ദിവസങ്ങൾ മാത്രം പ്രായമുള്ള സുധമോളും… സുധമോളിലെ മികച്ച ഡാൻസറെ തിരിച്ചറിഞ്ഞ് ആരാധകരും… സുധമോൾ തന്റെ സ്ട്രോബെറി മിട്ടായിയെന്ന് സൗഭാഗ്യ!!!🍓

ഇന്നലെ അർധരാത്രിയാണ് ജനപ്രിയനായകൻ ദിലീപിന്റെ പുതിയ ചിത്രം ‘കേശു ഈ വീടിന്റെ നാഥൻ’ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ പ്രദർശനമാരംഭിച്ചത്. മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏറെക്കാലത്തിന് ശേഷമാണ് ഒരു മുഴുനീള കോമഡി ചിത്രവുമായി ദിലീപ് എത്തുന്നത്. അതിന്റെ ആവേശത്തിലാണ് ദിലീപ് ആരാധകർ.

ചിത്രത്തിലെ ‘നാരങ്ങാമിട്ടായി’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. കൊച്ചുകുട്ടികളെല്ലാം ഇപ്പോൾ ‘നാരങ്ങാമിട്ടായി’ പാട്ടാണ് പാടിക്കൊണ്ടിരിക്കുന്നത്. സിനിമ കണ്ടിറങ്ങുന്നവരുടെയും നാവിൻ തുമ്പത്ത് നാരങ്ങാമിട്ടായി പാട്ട് തന്നെയാണ്. സോഷ്യൽ മീഡിയയിലെ വൈറൽ താരം സൗഭാഗ്യ വെങ്കിടേഷ് ഇപ്പോൾ തന്റെ ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുമായി നാരങ്ങാമിട്ടായി പാട്ടിന് ആടിയും പാടിയും ഇൻസ്റ്റാഗ്രാം റീല് വഴി എത്തിയിരിക്കുകയാണ്.

‘എന്റെ സ്ട്രോബെറി മിട്ടായിയുമായി ഞാനും’ എന്ന രസകരമായ ക്യാപ്‌ഷനോടെയാണ് സൗഭാഗ്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാടിയും ആടിയും സുധമോൾക്കൊപ്പം നിറഞ്ഞുനിൽക്കുകയാണ് സൗഭാഗ്യ. ഈയിടെയാണ് സൗഭാഗ്യയ്ക്ക് ഒരു കുഞ്ഞുജനിച്ചത്. ഗർഭകാലം മുതലുള്ള എല്ലാ വിശേഷങ്ങളും സൗഭാഗ്യ തന്റെ സോഷ്യൽ മീഡിയ പേജുകൾ വഴി പങ്കിട്ടിരുന്നു. കുഞ്ഞ് ജനിച്ചതിൻെറയും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആവുന്നതുമെല്ലാം സൗഭാഗ്യ ഇൻസ്റ്റാഗ്രാം വഴി പ്രേക്ഷകരെ അറിയിച്ചിരുന്നു.

കുഞ്ഞ് ജനിച്ച് ദിവസങ്ങൾ കഴിയവേ സൗഭാഗ്യയും അർജുനും സുധമോൾക്കൊപ്പം ഡാൻസ് ചെയ്തുതുടങ്ങിയിരുന്നു. ഇങ്ങനെ പോയാൽ സുധമോൾ ഉറപ്പായും ഒരു നല്ല ഡാൻസർ ആവും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നാണ് ആരാധകർ പറയുന്നത്. പുതിയ ഡാൻസ് വീഡിയോക്ക് താഴെ ഒട്ടേറെ കമ്മന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ‘മോളെ വാവക്ക് നെറ്റിയിൽ ഉമ്മ കൊടുക്ക്, കവിളിൽ കൊടുക്കണ്ട, കവിൾ ചാടും’ എന്നൊക്കെയുള്ള രസകരമായ കമ്മന്റുകളാണ് ഡാൻസ് വീഡിയോക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. എന്തായാലും താരത്തിന്റെ സ്ട്രോബെറി മിട്ടായി വളരെ ക്യൂട്ടായിട്ടുണ്ട് എന്നാണ് ആരാധകർ പറഞ്ഞുവെക്കുന്നത്.