നിങ്ങളുടെ ദഹന ശേഷിയെ തകർക്കുന്ന ഷുഗർ രോഗത്തിലേക്കു നയിക്കുന്ന ആരും കാര്യമാക്കാത രോഗം…

ഒരു വ്യക്തിക്ക് രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. രക്തത്തിൽ കലർന്ന ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്കെത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്‌.

ഇൻസുലിൻ ഹോർമോൺ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ നില കൂടാൻ കാരണമാകും. രക്തഗ്ലൂക്കോസിന്റെ അളവ് ഒരുപരിധിയിലധികമായാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. ആരോഗ്യവാനായ ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്ന് പറയുന്നത് ഒരു മില്ലി ലിറ്റര്‍ രക്തത്തില്‍ 70 mg മുതല്‍ 140 mg വരെയാണ്. ഈ ഗ്ലൂക്കോസ് നിലയില്‍ മാറ്റങ്ങളുണ്ടായാല്‍ അത് ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കുന്നു. ഗ്ലൂക്കോസ് വര്‍ദ്ധിച്ചാല്‍ അത് ഹൈപ്പര്‍ഗ്ലൈസീമിയ എന്ന അവസ്ഥയും കുറഞ്ഞാല്‍ ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയും ഉണ്ടാക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കുക. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് ഇതൊരിക്കലും ഒരു കാരണമാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ഞങ്ങളുടെ ചാനല്‍ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Baiju’s Vlogs

Comments are closed.