സൂപ്പർ ചിരിയും സൂപ്പർ ലുക്കും; ആരാധകരുടെ മനസ്സ് കീഴടക്കി ദൃശ്യം വക്കീൽ… | Super Smiling Looks Of Actress Santhi Priya News Malayalam

Super Smiling Looks Of Actress Santhi Priya News Malayalam : ദൃശ്യം 2 റിലീസ് ആയതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ എല്ലാവരും തിരഞ്ഞ താരമായിരുന്നു ശാന്തി പ്രിയ. സിംപിൾ നാട്ടിൻ പുറം ലുക്കിലെത്തിയ നടി ആരാണെന്ന് അറിയാൻ പ്രേക്ഷകർക്ക് പ്രത്യേക കൗതുകമുണ്ടയിരുന്നു. ദൃശ്യം സിനിമയിലെ ജോർജ് കുട്ടിയുടെ വക്കീലായി അഭിനയ രം​ഗത്തെക്കെത്തിയ താരമാണ് ശാന്തി പ്രിയ. ജീവിതത്തിലും സിനിമയിലും വക്കീലായി എത്തിയ താരത്തിന് നിരവധി ആരാധകരാണുള്ളത്.

സിംപിൾ ലുക്കിൽ വേദികളിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ലുക്ക് പലപ്പോഴും ചർച്ചയാകാറുണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരത്തിന്റെ ചിത്രങ്ങൾ വെെറലാകാറുണ്ട്. ഇപ്പോഴിത താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരെറ്റെടുത്തിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് ശാന്തിപ്രിയ എത്തിയിരിക്കുന്നത്. നിറഞ്ഞ ചിരിയോടെ വേദിയിലെത്തിയ താരത്തെ ആരാധകരേറ്റെടുത്തു.

Super Smiling Looks Of Actress Santhi Priya News Malayalam
Super Smiling Looks Of Actress Santhi Priya News Malayalam

വെെറ്റ് സിംപിൾ ടിഷർട്ടും ലെെറ്റ് ബ്ലൂ ജിൻസുമാണ് ശാന്തി പ്രിയ അണിഞ്ഞിരിക്കുന്നത്. അധികം മേക്കപ്പ് ഇല്ലാതെ സിംപിംൾ ആൻഡ് എല​ഗന്റ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. സിനിമയിലും ജീവിതത്തിലും വക്കീലായി നിറഞ്ഞു നിൽക്കുകയാണ് നടി ശാന്തി പ്രിയ. അവതാരിക കൂടെയായ ശാന്തി പ്രിയ കേരള ഹൈക്കോടതിയിലെ വക്കീലാണ്. താരം സിനിമയിലും അത്തരം വക്കീൽ വേഷങ്ങളിലാണ് കൂടുതലും തിളങ്ങി നിൽക്കുന്നത്. മമ്മൂട്ടി നായകനായ ഗാനഗന്ധർവ്വൻ സിനിമയിലും വക്കീലായാണ് താരം എത്തിയത്.

പുതിയ ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വെെറലായി മാറിക്കഴിഞ്ഞു. തിരുവനന്തപുരം സ്വദേശിയായ താരം നേരത്തെ ഏഷ്യാനെറ്റിൽ അവതാരകയായിരുന്നു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് ശാന്തി പ്രിയ. ഏഷ്യാനെറ്റിൽ വർക്ക് ചെയ്തിരുന്ന സമയത്ത് രമേശ് പിഷാരടിയും ആയിട്ടുണ്ടായിരുന്ന സൗഹൃദമാണ് ശാന്തിപ്രിയയെ ഗാനഗന്ധർവ്വൻ എന്ന ചിത്രത്തിലേയ്ക്ക് എത്തിച്ചത് എന്നും റിപ്പോർട്ടുകൾ പറയുന്നു. ശാന്തി കേരള ലോ അക്കാദമിയിൽ നിന്നാണ് എൽഎൽബി പൂർത്തിയാക്കിയത്