ഇനി സൂപ്പർസ്റ്റാർ തങ്കച്ചൻ വിതുര! തങ്കു നായകനാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു😎

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് തങ്കച്ചൻ വിതുര. നിരവധി സ്റ്റേജ് ഷോകളിലും കോമഡി പ്രോഗ്രാമുകളിലും പങ്കെടുത്തിരുന്നെങ്കിലും തങ്കച്ചൻ വിതുര മലയാളികളുടെ പ്രിയപ്പെട്ട താരം ആക്കിമാറ്റിയത് സ്റ്റാർ മാജിക് എന്ന പ്രോഗ്രാം ആണ്. ഈ പരിപാടിയിലൂടെയാണ് അദ്ദേഹം ആരാധകർക്കിടയിൽ അവരുടെ സ്വന്തം തങ്കു ആയി മാറിയത്. ഇന്ന് മലയാളം ടെലിവിഷൻ ആർട്ടിസ്റ്റുകൾക്കിടയിലെ ഏറ്റവുമധികം ആരാധകരുള്ള താരമാണ് തങ്കു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കെല്ലാം തന്റെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ആരാധകർക്കു മുന്നിൽ എത്താറുണ്ട്. ഇപ്പോഴിതാ ആരാധകർക്ക് ഏറെ സന്തോഷം പകരുന്ന ഒരു വാർത്ത പുറത്തുവിട്ടിരിക്കുകയാണ് തങ്കു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ വാർത്ത താരം പുറത്തുവിട്ടിരിക്കുന്നത്. താൻ നായകനായെത്തുന്ന മലയാളചലച്ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ ആണ് തങ്കു പോസ്റ്റ് ചെയ്തിരിക്കുന്നത്. മാരുതൻ എന്നാണ് ചിത്രത്തിന്റെ പേര്.

ടൈറ്റിൽ പോസ്റ്ററ്ററിനൊപ്പം തങ്കു കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്: മലയാള സിനിമയിലേക്കുള്ള എൻ്റെ ആദ്യ നായക പരിവേഷം ഷാനു സ്റ്റീഫൻ സംവിധാനം ചെയ്യുന്ന മാരുതൻ എന്ന് സിനിമയിലൂടെ, എല്ലാവരുടെയും ഇതുവരെയും ഉണ്ടായിരുന്ന സ്നേഹവും സപ്പോർട്ടും പ്രാർത്ഥനയും കൂടെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ടൈറ്റിൽ ഇവിടെ അനൗൺസ് ചെയ്യുന്നു, first look poster ഉടൻ തന്നെ പുറത്തിറങ്ങുന്നതായിരിക്കും. ഏറെ സന്തോഷത്തോടെയാണ് ആരാധകർ തങ്കച്ചന്റെ പോസ്റ്റ് സ്വീകരിച്ചിരിക്കുന്നത്.

നിരവധി പേരാണ് തങ്കുവിന് ആശംസകളുമായി എത്തിയിട്ടുള്ളത്. My look entertainment ന്റെ ബാനറിൽ ആണ് ചിത്രം പുറത്തിറങ്ങുന്നത്. നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ എത്തിയിട്ടുണ്ടെങ്കിലും ഈ ചിത്രത്തിലൂടെ യാഥാർത്ഥ്യമാകുന്നത് ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പാണ്. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ ഒന്നും ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഫസ്റ്റ് ലുക്ക് പോസ്റ്ററിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.