പൃഥ്വിരാജ് എവിടേം പോയിട്ടില്ല..!! ദേ കയ്യിലുണ്ട് പൃഥ്വി… മൈലാഞ്ചി ചിത്രങ്ങളുമായി സുപ്രിയ… | supriya Menon Prithviraj mehndi

supriya Menon Prithviraj mehndi : മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരകുടുംബമാണ് നടൻ പൃഥ്വിരാജിന്റെത്. ഒരു കാലത്ത് മലയാള സിനിമ അടക്കിവാണിരുന്ന അച്ഛൻ സുകുമാരൻ ഇന്നും മലയാളികളുടെ മനസ്സിൽ നിന്ന് മറഞ്ഞിട്ടില്ല. സിനിമാ രംഗത്ത് അത്ര സജീവമല്ലെങ്കിലും മല്ലികാ സുകുമാരനും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ക്യാമറയുടെ മുൻപിൽ ഇല്ലെങ്കിലും സിനിമയിലെ സജീവ സാന്നിധ്യമാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ.

നടൻ പൃഥ്വിരാജിന്റെ ഭാര്യ എന്നതിലുപരി, ഒരു ചലച്ചിത്ര നിർമ്മതാവായി പേരെടുത്ത വ്യക്തിയാണ് സുപ്രിയ മേനോൻ. മാത്രമല്ല, ഒരു പത്രപ്രവർത്തകയായി പ്രവർത്തന പരിചയമുള്ള സുപ്രിയ, ബിബിസിയുടെ റിപ്പോർട്ടറായും പ്രവർത്തിച്ചിട്ടുണ്ട്. പൃഥ്വിരാജുമായുള്ള വിവാഹത്തിന് ശേഷമാണ് സുപ്രിയ പത്രപ്രവർത്തന കരിയർ അവസാനിപ്പിച്ചത്. പിന്നീട് പ്രിത്വിരാജ് നായകനായെത്തിയ ‘9’ എന്ന ചിത്രത്തിലൂടെ സുപ്രിയ ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കാലെടുത്തുവെച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ സുപ്രിയ മേനോൻ, തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും വാർത്തകളും ആരാധകാരുമായി പങ്കുവെക്കാറുണ്ട്. മകൾ അലംകൃതയും അങ്ങനെ തന്നെ ആരാധകർക്ക് ഏറെ പ്രിയപെട്ടവളാണ്. നിരവധി ആരാധകരുള്ള അല്ലി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അലംകൃത പക്ഷേ ഇന്നും ആരാധകർക്ക് കാണാ കനി തന്നെയാണ്. അച്ഛനും അമ്മയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന വിവരങ്ങളിലൂടെയാണ് അലംകൃതയെ പറ്റി ആരാധകർ അറിയുന്നത്. വളരെ ചെറു പ്രായത്തിൽ തന്നെ എഴുത്തിൽ മുൻപിൽ നിൽക്കുന്ന അല്ലിയുടെ കവിതാ സമാഹാരം മുൻപ് സുപ്രിയ ആരാധകരുമായി പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ സുപ്രിയ തന്റെ മൈലാഞ്ചി അണിഞ്ഞ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി ഡിസൈനുകൾക്കുളിൽ പൃഥ്വി എന്നാണ് എഴുതിയിരിക്കുന്നത്. ആരാധകർക്ക് ഏറെ കൗതുകം ഉയർത്തിയ ചിത്രം തന്നെയാണിത്…