പിറന്നാളിന് ലാലേട്ടനും മമ്മൂക്കയും ഒരുക്കിവെച്ച സർപ്രൈസ് കണ്ട് കണ്ണ് തള്ളി സുരേഷ് ഗോപി പറഞ്ഞത് കേട്ടോ… | Suresh Gopi Bday News Malayalam

മലയാളസിനിമയിലെ സൂപ്പർ താരങ്ങൾ തമ്മിൽ പരസ്പരം മിണ്ടാറില്ല, അവർക്കിടയിൽ ഇനിയും നേരിൽ കണ്ടാൽ ചിരിക്കാൻ പോലും കഴിയാത്ത വിധം മഞ്ഞുരുകാനുണ്ട് എന്ന തരത്തിൽ വർഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന എല്ലാ ഗോസിപ്പുകളെയും തള്ളിക്കൊണ്ട് ഒരു പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. നടൻ സുരേഷ് ഗോപിയുടെ ജന്മദിനത്തിൽ താരത്തിനൊപ്പം മലയാളത്തിലെ മറ്റ് സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച് പോസ് ചെയ്ത ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

‘അമ്മ’ സംഘടനയുടെ വാർഷികയോഗം ഇന്ന് കൊച്ചിയിൽ നടക്കവെയാണ് മൂവരും ഒന്നിച്ചത്. സുരേഷ് ഗോപിയുടെ ജന്മദിനം കൂടി ഇന്നേദിവസം വന്നുഭവിച്ചതോടെ യോഗത്തിനിടയിൽ വൻ ബെർത്ഡേ ആഘോഷവും നടന്നു. കഴിഞ്ഞയിടെയാണ് നടൻ സുരേഷ് ഗോപി ‘അമ്മ’ സംഘടനയിലേക്ക് തിരിച്ചെത്തിയത്. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ വർഷങ്ങളായി ‘അമ്മ യോഗങ്ങളിൽ പങ്കെടുക്കാതിരുന്ന താരത്തിന്റെ തിരിച്ചു വരവ് സിനിമാരംഗത്ത് വലിയ ആഘോഷം തന്നെയായിരുന്നു.

suresh gopi bday news malayalam
suresh gopi bday news malayalam

ജന്മദിനത്തിൽ തന്റെ കുടുംബത്തോടൊപ്പമാണ് സുരേഷ് ഗോപി കൊച്ചിയിലെത്തിയത്. മകൻ ഗോകുൽ സുരേഷും അച്ചനൊപ്പമുണ്ടായിരുന്നു. തനിക്ക് വേണ്ടി സഹതാരങ്ങൾ ഒരുക്കിവെച്ച സർപ്രൈസ് കണ്ട് സുരേഷ് ഗോപി ഞെട്ടി. താരത്തോടൊപ്പം മോഹൻലാലും മമ്മൂട്ടിയും ചേർന്ന് കേക്ക് മുറിച്ചതോടെ മലയാള സിനിമാ രംഗത്തിന് തന്നെ പുതുശോഭ പകരുന്ന ഒരു കാഴ്‌ചയാണ് ‘അമ്മ’ മീറ്റിങ് വേദിയിൽ സംഭവിച്ചത്.

മൂവർസംഘത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ സിനിമാപ്രേമികൾ ഏറെ ആവേശത്തിലാണ്. ഈ ചിത്രം മലയാളസിനിമയുടെ അന്തസ്സാണ് വിളിച്ചു പറയുന്നതെന്നാണ് സിനിമാ രംഗത്തെ പ്രമുഖർ കമന്റ്റ് ചെയ്തിരിക്കുന്നത്. മോഹൻലാലും സുരേഷ് ഗോപിയും തമ്മിൽ മിണ്ടാറില്ല, മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള സൗഹൃദം വെറും അഭിനയം മാത്രമാണ് എന്നുതുടങ്ങി കാലങ്ങളായുള്ള സ്ഥിരം ഗോസിപ്പുകൾക്കാണ് പുത്തൻ ചിത്രങ്ങളും വാർത്തകളും ചുട്ട മറുപടി നൽകുന്നത്.