ജീവിത നായകനും ജനനായകനും സുരേഷേട്ടൻ തന്നെ!! വാക്കുപാലിച്ച് സുരേഷ് ഗോപി; ജപ്തി ഭീഷണിയിലായ വിദ്യാർത്ഥിക്ക് വീടൊരുക്കാൻ സൂപ്പർ താരം… | Suresh Gopi Helps For A Students Family Viral Malayalam

Suresh Gopi Helps For A Students Family Viral Malayalam : മലയാളികളുടെ ഇഷ്ട നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി. പോലീസ് വേഷങ്ങളും ഒരുപിടി മികവുറ്റ ചിത്രങ്ങളിലും തിളങ്ങി കേരളത്തിൽ തന്റേതായ ആരാധകരെ സൃഷ്ടിച്ച നടൻ ഇന്ന് കേരളത്തിൽ ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. ഇപ്പോൾ സുരേഷ് ഗോപിയുടേതായി ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഒരു പുതിയ വീഡിയോ ആണ്.

വീടും പറമ്പും ജപ്തി ഭീഷണിയിലായ ഒരു സ്കൂൾ വിദ്യാർത്ഥിക്ക് വീട് വെക്കാൻ ധനസഹായം നൽകുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങളാണ് വൈറൽ ആകുന്നത്. ഇവരുടെ ആധാരം സ്കൂളിന്റെ മാതൃക പ്രവർത്തനത്തിലൂടെ തിരിച്ചെടുത്തെങ്കിലും, ഇവർ താമസിക്കുന്ന വീടിനു കെട്ടുറപ്പില്ല എന്നറിഞ്ഞ സുരേഷ് ഗോപി വീടുവെക്കാൻ നാല് ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം കേട്ടതും കുട്ടിയുടെ മാതാവ് വേദിയിൽ പൊട്ടിക്കരയുകാണ് ഉണ്ടായത്.ജപ്തി ഭീഷണിയെ തുടർന്ന് വീടും പറമ്പും നഷ്‌ടപ്പെടുമെന്ന് കരുതിയ കുട്ടിയുടെ പറമ്പിന്റെ ആധാരം ബാങ്കിൽ നിന്നും മാതൃകപരമായ ഇടപെടലിലൂടെ ജപ്തി ഒഴിവാക്കി നൽകിയ ഈ വിദ്യാർത്ഥികളുടെ സന്തോഷത്തിൽ പങ്കുചേരാൻ എത്തിയതായിരുന്നു നടനും പൊതുപ്രവർത്തകനുമായ സുരേഷ് ഗോപി.

താരം സഹായം പ്രഖ്യാപിച്ചത് ലക്ഷ്മി സുരേഷ് ഗോപി എംപി ഇനിഷിയേറ്റീവ് ട്രസ്റ്റിന്റെ പേരിലായിരുന്നു. ഡിസംബറിലാണ് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കുടുംബത്തിന് ജപ്തി നോട്ടീസ് വരുന്നത്. ചാവക്കാട് പ്രാഥമിക ഗ്രാമ വികസന ബാങ്ക് തൃപ്രയാര്‍ ബ്രാഞ്ചില്‍ നിന്നും എടുത്ത വായ്പയാണ് തിരിച്ചടയ്ക്കാന്‍ വൈകി ജപ്തിയായത്, 2,20,000 രൂപയായിരുന്നു ഇവരുടെ ബാധ്യത.

വലിയ സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബം ജപ്തി നോട്ടീസ് ലഭിച്ചതോടെ വിഷമത്തിലായി. സഹപാഠിയുടെ കടബാധ്യത വീടിനെ ജപ്തിയിൽ നിന്നും ഒഴിവാക്കിയത് ലോട്ടറി വിറ്റും, ബിരിയാണി ചലഞ്ച് നടത്തിയും കൂടാതെ സോപ്പുകള്‍ വിറ്റും മൂന്ന് മാസം കൊണ്ട് രണ്ടു ലക്ഷത്തിലധികം രൂപ സ്വരൂപിച്ചാണ്. നാട്ടിക എസ്എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒരുകൂട്ടം എന്‍എസ്എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് ഈ കുടുംബത്തിന് സഹായം നൽകിയത്. Story Highlight : Suresh Gopi helps family of a student latest viral malayalam

Rate this post