ഇത് തനിക്ക് ഏറെ പ്രിയപ്പെട്ടതും മറക്കാൻ കഴിയാത്തതുമായ ജന്മദിനമായിരുന്നു; വൈറൽ കുറിപ്പുമായി നടൻ സുരേഷ് ഗോപി… | Suresh Gopi Thanks All Wishes News Malayalam

Suresh Gopi Thanks All Wishes News Malayalam : മലയാള സിനിമ ലോകത്തിലെ മൂന്നാമൻ എന്ന വിശേഷണമുള്ള താര രാജാവാണല്ലോ സുരേഷ് ഗോപി. 1965 ൽ പുറത്തിറങ്ങിയ “ഓടയിൽ നിന്നും” എന്ന ചലച്ചിത്രത്തിലൂടെ അഭിനയലോകത്ത് എത്തിയ താരം പിന്നീട് മലയാള സിനിമയുടെ പടവുകൾ ഒന്നൊന്നായി കീഴടക്കുകയായിരുന്നു. സിനിമാ പ്രേമികൾ ഒരുകാലത്തും മറക്കാൻ ഇടയില്ലാത്ത ഡയലോഗുകളും കഥാപാത്രങ്ങളും സമ്മാനിച്ച താരത്തിന് എന്നും ഒരു വിശ്വനായക സ്ഥാനമാണ് മലയാളികൾക്കിടയിൽ ഉള്ളത്. മാത്രമല്ല ഒരു അഭിനേതാവ് എന്നതിലുപരി മികച്ച ഒരു രാഷ്ട്രീയ നായകനായും താരം തിളങ്ങുകയും ചെയ്തിരുന്നു.

മാത്രമല്ല രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാവുകയും ചെയ്യുകയായിരുന്നു താരം. എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു സുരേഷ് ഗോപിയുടെ ജന്മദിനം എന്നതിനാൽ തന്നെ സിനിമാരംഗത്തും പുറത്തുമുള്ള പ്രമുഖർ ഉൾപ്പെടെ നിരവധി പേരായിരുന്നു ആശംസകളുമായി എത്തിയിരുന്നത്. മാത്രമല്ല താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ ഈയൊരു ജന്മദിനാഘോഷം കെങ്കേമമാക്കുകയും ചെയ്തിരുന്നു. മാത്രമല്ല മലയാള സിനിമയിലെ ഇതിഹാസ രാജാക്കൻമാരായ മോഹൻലാലിനൊപ്പവും മമ്മൂട്ടിക്കൊപ്പവും നിൽക്കുന്ന സുരേഷ് ഗോപിയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു.

Suresh Gopi Thanks All Wishes News Malayalam
Suresh Gopi Thanks All Wishes News Malayalam

എന്നാൽ ഇപ്പോഴിതാ ഈയൊരു മനംനിറഞ്ഞ ആശംസകൾക്ക് മറുപടിയെന്നോണം നന്ദി വാക്കുകളുമായി എത്തിക്കുകയാണ് സുരേഷ് ഗോപി. തന്റെ ഭാര്യയായ രാധികക്കൊപ്പമുള്ള സ്നേഹ മുഹൂർത്തത്തിൽ പകർത്തിയ ചിത്രങ്ങളിലൊന്ന് പങ്കുവച്ചുകൊണ്ട് “ഈ പ്രത്യേക ദിനത്തിൽ എനിക്ക് ആശംസകൾ നേർന്ന എല്ലാവർക്കും എന്റെ അഗാധമായ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങൾ ഓരോരുത്തരിൽ നിന്നും വളരെയധികം സ്നേഹവും വാത്സല്യവും കൊണ്ട് ചുറ്റപ്പെട്ടതിൽ ഞാൻ വളരെ നന്ദിയുള്ളവനാണ്. ഇത് ശരിക്കും അവിസ്മരണീയമായ ഒരു ജന്മദിനമാണ്. വാക്കുകൾക്കതീതമായി സ്പർശിച്ചു.

നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ!” എന്നായിരുന്നു താരം കുറിച്ചിരുന്നത്. മാത്രമല്ല തങ്ങളുടെ പ്രിയ നായകന്റെ ഈയൊരു ലേറ്റസ്റ്റ് ചിത്രം ആരാധകർ ഏറ്റെടുക്കുകയും ചെയ്തതോടെ നിമിഷനേരം കൊണ്ട് ഇത് തരംഗമായി മാറുകയും ചെയ്തു. മാത്രമല്ല തന്റെ ജന്മദിനത്തിൽ ആരാധകരെ ആവേശത്തിലാക്കി മറ്റൊരു സന്തോഷവാർത്ത കൂടി താരം പുറത്തുവിട്ടിരുന്നു. 1995 ഇൽ പുറത്തിറങ്ങിയ ആക്ഷൻ ക്രൈം ത്രില്ലർ മൂവിയായ “ഹൈവേ” യുടെ രണ്ടാം ഭാഗമായ ഹൈ വേ 2 കൂടി താരം പ്രഖ്യാപിച്ചതോടെ ഏറെ ആവേശത്തിലാണ് ആരാധകർ ഇപ്പോൾ.