സ്വാന്തനം ഇന്ന് : 431 | 1 ഏപ്രിൽ 2022 | പൂഴിക്കടകൻ അടവുമായി ശങ്കരനെ കൂട്ടുപിടിച്ച് തമ്പി..!!😱😳 | Santhwanam Today

Santhwanam Today : പുതിയ തന്ത്രവുമായി ശങ്കരനെ കൂട്ടുപിടിച്ച് തമ്പി..!! കുടുംബപ്രേക്ഷകരുടെ മനം കവർന്ന പരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരുള്ള പരമ്പര റേറ്റിങ്ങിലും മുൻപന്തിയിലാണ്. സ്വന്തം അനുജന്മാർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരാണ് ബാലനും ഭാര്യ ദേവിയും. ഹരിക്കും ശിവനും കണ്ണനുമാകട്ടെ ബാലനും ദേവിയുമെന്ന് പറഞ്ഞാൽ ജീവനാണ്. ശിവനെ പോലീസ് സ്റ്റേഷനിൽ കയറ്റിയ തമ്പിയോടുള്ള ദേഷ്യം ബാലന് ഇനിയും മാറിയിട്ടില്ല. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ ബാലന്റെ വക തമ്പിക്ക് കണക്കിന് കിട്ടിയിട്ടുമുണ്ട്.

അപർണയുടെ സ്നേഹം തിരിച്ചുപിടിക്കാനും ഹരിക്കൊപ്പം അപ്പുവിനെ അമരാവതിയിൽ തിരിച്ചെത്തിക്കാനുമുള്ള തമ്പിയുടെ ശ്രമങ്ങളാണ് ഇപ്പോൾ സാന്ത്വനം പരമ്പര കാണിച്ചുകൊണ്ടിരിക്കുന്നത്. പരമ്പരയുടെ പുതിയ പ്രോമോ വിഡിയോയിൽ തമ്പി ശങ്കരനെ കാണാൻ എത്തിയിരിക്കുന്നതാണ് കാണിച്ചിരിക്കുന്നത്. ശങ്കരനും ഒരു മകൾ ഉള്ളതല്ലേ എന്നും എന്റെ സങ്കടം നിങ്ങൾക്ക് മനസിലാകുമല്ലോ എന്ന് പറഞ്ഞുമാണ് തമ്പി ശങ്കരനെ പാട്ടിലാക്കാൻ ശ്രമിക്കുന്നത്. നിസംഗത നിറഞ്ഞ മുഖഭാവമാണ് ശങ്കരന്റേത്.

അതേ സമയം ബാലനെക്കുറിച്ചുള്ള ഏഷണിയുമായി ജയന്തി രംഗപ്രവേശം ചെയ്തിട്ടുണ്ട്. ശിവൻ ജയിലിലായതിന് പിന്നിൽ തമ്പിയാണെന്ന് ബാലൻ പറയുന്നത് വെറുതെയാണെന്നും അതെല്ലാം ദേവിയുടെ തലയണമന്ത്രമാണെന്നും ജയന്തി ശങ്കരനോടും സാവിത്രിയോടും പറയുന്നുണ്ട്. എന്തായാലും ജയന്തി രംഗപ്രവേശം ചെയ്തതോടെ ഇനി കഥയിൽ കുറച്ച് കൂടി ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുണ്ടാകും എന്ന പ്രതീക്ഷയിലാണ് സാന്ത്വനം ആരാധകർ. നടി ചിപ്പിയാണ് സാന്ത്വനത്തിന്റെ നിർമ്മാതാവ്.

പാണ്ട്യൻ സ്റ്റോർസ് എന്ന തമിഴ് പരമ്പരയുടെ മലയാളം റീമേക്ക് ആണ് സാന്ത്വനം. രാജീവ് പരമേശ്വരൻ, സജിൻ, ഗോപിക, അച്ചു, രക്ഷ രാജ്, ഗിരീഷ് തുടങ്ങിയ താരങ്ങളെല്ലാം പരമ്പരയിൽ അണിനിരക്കുന്നുണ്ട്. ശിവാജ്ഞലി എന്ന പ്രണയജോഡിയാണ് സാന്ത്വനത്തിൽ പ്രേക്ഷകരെ ഏറെ ആകര്ഷിക്കാറുള്ളത്. ശിവാജ്ഞലിമാർക്ക് സോഷ്യൽ മീഡിയയിലും ഒട്ടേറെ ആരാധകരാണുള്ളത്. ഈയാഴ്‌ച രസകരമായ ശിവാജ്ഞലി സീനുകളാണ് പ്രേക്ഷകർക്കായി പരമ്പര കാത്തുവെച്ചിരിക്കുന്നത്.

Watch Santhwanam Today Episode : 431 | 01 April 2022