മനംമയക്കുന്ന സൗന്ദര്യവുമായി മികച്ച സ്വഭാവനടി..!! നാടൻ ലുക്കിൽ തിളങ്ങി സ്വാസിക വിജയ്… | Swasika Stunning Photos Goes Viral

Swasika Stunning Photos Goes Viral : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി സ്വാസിക വിജയ്. ‘വൈഗൈ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർത്ഥ പേര്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ശ്രദ്ധ നേടുന്ന താരമാണ് സ്വാസിക. അഭിനയത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ ടെലിവിഷൻ ഷോകളുടെ അവതാരകയായും താരം എത്താറുണ്ട്. സമൂഹ മാധ്യമങ്ങളിലും ഫോട്ടോ ഷൂട്ടുകളിലൂടെയും ഡാൻസ് വീഡിയോകളിലൂടെയും താരം ശ്രദ്ധ നേടാറുണ്ട്.

വേറിട്ട അഭിനയശൈലി കൊണ്ടും അവതരണമികവ് കൊണ്ടും പ്രേക്ഷകർക്കിടയിൽ തന്റേതായ ഇടം കണ്ടെത്തിയ സ്വാസികക്ക് സോഷ്യൽ മീഡിയയിലുൾപ്പെടെ ഒട്ടേറെ ആരാധകരുമുണ്ട്. ടെലിവിഷൻ പരമ്പരകളിൽ നായികാവേഷത്തിൽ തിളങ്ങിയ സ്വാസിക സിനിമയിലും തന്റെ മികവ് തെളിയിച്ചു. യൂടൂബ് ചാനലുമായി സജീവമായ സ്വാസിക തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറാണ് പതിവ്.

സിനിമയേക്കാൾ സീരിയലുകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേത്രിയാണ് സ്വാസിക. ദത്തുപുത്രി, സീത എന്നീ സീരിയലുകൾ സ്വാസികയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു. കട്ടപ്പനയിലെ ഋതിക് റോഷനി’ലെ തേപ്പുകാരിയായും ‘സീത’ എന്ന സീരിയലിലെ സീതയായും ‘പൊറിഞ്ചു മറിയം ജോസി’ൽ ചെമ്പൻ വിനോദിന്റെ ഭാര്യയായെത്തിയുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന താരമാണ് സ്വാസിക. അടുത്തിടെ ‘വാസന്തി’ എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും സ്വാസിക സ്വന്തമാക്കിയിരുന്നു.

ഇപ്പോഴിതാ താരം പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നാടൻ ലുക്കിലെ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഇത് താരത്തിന്റെ ടെലിവിഷൻ പ്രോഗ്രാമിന്റെ വിഷു സ്പെഷ്യൽ ചിത്രങ്ങളാണ്. പച്ചയും വെള്ളയും കാസവും ചേർന്ന വളരെ നല്ല ഒരു ഔട്ട് ഫിറ്റ് ആണ് താരം ധരിച്ചിരിക്കുന്നത്. ഈ ഡ്രെസ്സിൽ സ്വാസികയെ കാണാൻ അതീവസുന്ദരിയായി കാണപ്പെടുന്നു…