പുത്തന്‍ കാര്‍ പൂജിക്കാന്‍ മൂകാംബിക അമ്പലത്തില്‍ പ്രിയനടി..!! ദാവണിയില്‍ സുന്ദരിയായി താരം… | Swasika Vijay At Mookambika Temple

Swasika Vijay At Mookambika Temple : മലയാളം സിനിമ സീരിയൽ രംഗത്ത് ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക വിജയ് . ചുരുങ്ങിയ കാലം കൊണ്ട് തൻറെ അഭിനയ പ്രതിഭ തെളിയിച്ച താരം ഇന്ന് മലയാള സിനിമയിലും സീരിയലിലും സജീവസാന്നിധ്യമാണ്. സിനിമയിലെത്തി അധികകാലം ആകുന്നതിനു മുമ്പ് തന്നെ മികച്ച സഹനടിക്കുള്ള സംസ്ഥാന സർക്കാരിൻറെ പുരസ്കാരവും നേടിയെടുക്കാൻ സ്വാസികയ്ക്ക് കഴിഞ്ഞു. ഫ്ലവേഴ്സ് ടിവിയിൽ സംരക്ഷണം ചെയ്ത സീത എന്ന സീരിയലിലൂടെയാണ് സ്വാസിക വിജയ് അഭിനയപ്രതിഭ മലയാളികളുടെ മനസ്സിൽ ഇടം നേടിയത്.

സീരിയലിലെ ടൈറ്റിൽ കഥാപാത്രമായ സീതയെ അനശ്വരമാക്കിയത് സ്വാസിക ആയിരുന്നു. സീതയുടെ ഒന്നാംഭാഗത്തിന പ്രേക്ഷകർ നൽകിയ വരവേൽപ്പ് അതി ഗംഭീരമായിരുന്നു. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് സീരിയലിന്റെ അണിയറപ്രവർത്തകർ ഇപ്പോൾ സീതയുടെ രണ്ടാം ഭാഗം ആരംഭിച്ചുകഴിഞ്ഞു. രണ്ടാം ഭാഗത്തിലും കേന്ദ്ര കഥാപാത്രമായ സീതയെ അവതരിപ്പിക്കുന്നത് സ്വാസികയാണ്.

Swasika Vijay At Mookambika Temple
Swasika Vijay At Mookambika Temple

സിനിമയും സീരിയലും പുറമേ മികച്ചൊരു നർത്തകിയും നല്ലൊരു ടെലിവിഷൻ അവതാരക കൂടിയാണ് സ്വാസിക. നിരവധി ആരാധകരാണ് സ്വാസികയുടെ നൃത്തത്തിന് ഉള്ളത്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട് സ്വാസികയ്ക്ക്. ഇപ്പോൾ തന്റെ ജീവിതത്തിലെ സ്വപ്നങ്ങൾ ഓരോന്നായി നേടിയെടുക്കുന്ന തിരക്കിലാണ് താരം. കഴിഞ്ഞ ദിവസങ്ങളിൽ സ്വന്തമായി വീടു വാങ്ങിയതിനു സന്തോഷം സ്വാസിക ആരാധകരുമായി പങ്കുവെച്ചിരുന്നു.

ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഈ വാർത്ത ഏറ്റെടുത്തത്. ഇപ്പോഴിതാ ആരാധകർക്കും മുമ്പിൽ മറ്റൊരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് താരം. തൻറെ യാത്രകളിൽ കൂട്ടാൻ പുതിയ കാർ ആണ് ഇക്കുറി താരം വാങ്ങിയിരിക്കുന്നത്.ടാറ്റ ഹാരിയര്‍ എസ്യുവിയാണ് താരം സ്വന്തമാക്കിയത്. ഹാരിയറിന്റെ എക്‌സ് ടി എ പ്ലസ് ഡാര്‍ക്ക് എഡിഷന്‍ മോഡലാണ് സ്വാസിക വാങ്ങിയത്. കാർ പൂജിക്കാൻ ആയി മൂകാംബികയിൽ എത്തിയ ചിത്രങ്ങളാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ദാവണി അണിഞ്ഞ് അതീവ സുന്ദരിയായ ആണ് താരം എത്തിയത്.