സ്വാസികയ്ക്ക് വിവാഹ നിശ്ചയം; ലക്ഷങ്ങൾ പൊടിപിടിച്ച് താരം വാങ്ങിയ ആഭരണങ്ങൾ കണ്ടോ..!? കണ്ണുതള്ളി ആരാധകർ… | Swasika Vijay Engagement Ornament Shopping From Josco
Swasika Vijay Engagement Ornament Shopping From Josco : മലയാളചലച്ചിത്ര മേഖലയിലൂടെ ജനമനസ്സുകളിൽ സ്ഥാനം നേടിയ വ്യക്തിയാണ് സ്വാസിക. പൂജ വിജയ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. അഭിനയ മേഖലയിൽ മാത്രമല്ല നല്ലൊരു ടിവി അവതാരകയും, മോഡലും കൂടിയാണ് താരം. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ചലച്ചിത്ര രംഗത്തും താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ഫിഡിൽ, അയാളും ഞാനും തമ്മിൽ, ബാങ്കിംഗ് ഹവേഴ്സ് 10 ടു 4 പ്രഭുവിന്റെ മക്കൾ, ഒറീസ, പറയാൻ ബാക്കി വെച്ചത്, കാറ്റും മഴയും, കട്ടപ്പനയിലെ ഋതിക് റോഷൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ഇതിനോടകം വേഷമിട്ടു.
ഏറ്റവും ഒടുവിലായി പത്താം വളവ് എന്ന ചിത്രത്തിലെ സുജ എന്ന വേഷമായിരുന്നു ശ്രദ്ധേയമായത്. ചലച്ചിത്ര മേഖലയിലും സോഷ്യൽ മീഡിയ രംഗത്തും ഇന്നും സജീവമാണ് താരം. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാൻ താരം മടിക്കാറില്ല. ആരാധകർക്ക് പ്രിയപ്പെട്ട താരമാണ് സ്വാസിക. വ്യത്യസ്തമായ അഭിനയ ശൈലി തന്നെയാണ് സ്വാസികയെ ജനങ്ങളോട് ചേർത്തുനിർത്തുന്നത്. ഇപ്പോഴിതാ തന്റെ എൻഗേജ്മെന്റ് ഒരുക്കങ്ങളുടെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് താരം.
എൻഗേജ്മെന്റ്നായി ആഭരണങ്ങൾ വാങ്ങുവാൻ പാലക്കാട് ഉള്ള ജോസ്കോ ജ്വല്ലറിയിലേക്ക് പോകുന്ന താരത്തിന്റെ വീഡിയോയാണ് ആരാധകർക്ക് വേണ്ടി ഷെയർ ചെയ്തിരിക്കുന്നത്. സ്വാസിക എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ തന്നെയാണ് തന്റെ പുത്തൻ വിശേഷങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള സാരിയുടുത്ത് വളരെ സിമ്പിൾ മേക്കപ്പോടുകൂടിയാണ് ജ്വല്ലറിയിൽ താരം എത്തുന്നത്. വിവിധ തരത്തിലുള്ള ജ്വല്ലറി കളക്ഷൻസ് നോക്കുകയും ഏറ്റവും പുതിയ മോഡലിൽ ഉള്ളവ തന്നെ എൻഗേജ്മെന്റിനായി വാങ്ങുകയും ചെയ്യുന്നു. “പൊന്നിൽ തിളങ്ങിയ ദിവസം” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ജ്വല്ലറിയിലെ വിവിധ കളക്ഷനുകളും, കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള വ്യത്യസ്ത ആഭരണങ്ങളും താരം ജനങ്ങളെ പരിചയപ്പെടുത്തുന്നു. രണ്ട് വളകളും വലിയൊരു ലക്ഷ്മി ചിത്രമുള്ള നെക്ലേസും അതിനു ജോഡിയുള്ള കമ്മലും കൂടാതെ ബോളിവുഡ് നായികമാരെ പോലെ തിളങ്ങാൻ എമിറേറ്റ് കളക്ഷൻ സെറ്റിലെ നെക്ലേസും കമ്മലും ആണ് എൻഗേജ്മെന്റിനായി സ്വാസിക തിരഞ്ഞെടുത്തത്. വീഡിയോയിൽ ജോസ്കോ കൊടുക്കുന്ന ഡിസ്കൗണ്ട്കളെ കുറിച്ചും, ഗിഫ്റ്റ് വൗച്ചറുകളെയും, ഗോൾഡ് കോയിനെ കുറിച്ചും പ്രത്യേകം പരാമർശിക്കുന്നുണ്ട്. സ്വാസികയുടെ എൻഗേജ്മെന്റ് ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.