മാഗിയിൽ ഒരു ഒരു വ്യത്യസ്ത പരീക്ഷണം ചെയ്തു നോക്കിയാലോ.. ഇനി മുതൽ മാഗ്ഗി ഇങ്ങനെ തയ്യാറാക്കി നോക്കൂ

മാഗി കുട്ടികൾ തൊട്ട് മുതിർന്നവർ വരെ ഇഷ്ട്ടപെടുന്ന ഒരു ഭക്ഷണമാണ്. കഴിക്കാൻ വേറെ ഒന്നുമില്ലെങ്കിൽ ഒരു പാക്കറ്റ് നൂഡിൽസ് വാങ്ങി വരുന്നവർ ഏറെയാണ്. ജോലിയെല്ലാം കഴിഞ്ഞു തളർന്നു വരുമ്പോൾ പെട്ടെന്ന് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കിയെടുക്കാൻ കഴിയുന്ന റെസിപ്പി. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നൊരു വിഭവം ആയതുകൊണ്ട് തന്നെ മാഗി നൂഡിൽസ് എല്ലാവരുടെയും പ്രിയ ഭക്ഷണം ആണ്.

പലരും പല രീതിയിൽ ആണ് നൂഡിൽസ് തയ്യാറാക്കുന്നത്. മുട്ട ചേർത്തും, പച്ചക്കറികൾ ചേർത്തും, മീറ്റ് ചേർത്തുമെല്ലാം അവരവരുടെ ഇഷ്ടത്തിനനുസരിച്ച് തയ്യാറാക്കാം. എല്ലാവരും സ്‌പൈസി ആയാണ് നൂഡിൽസ് തയ്യാറാക്കുവാൻ ഇഷ്ടപ്പെടുന്നത്. എന്നാൽ അല്പം മധുരം ഉള്ള മാഗി നൂഡിൽസ് റെസിപ്പി ആയാലോ. പ്രത്യേകിച്ചും കുട്ടികൾ ആയിരിക്കും മധുരം ഇഷ്ട്ടപെടുന്നവർ. മുതിർന്നവർക്ക് കേൾക്കുമ്പോൾ തന്നെ താൽപര്യക്കുറവ് ഉണ്ടാകാൻ തന്നെയാണ് സാധ്യത കൂടുതലും.

പാലും ചോക്ലേറ്റ് സോസും ഉപയോഗിച്ചാണ് ഇവിടെ ഈ വിഡിയോയിൽ കാണുന്ന യുവതി മാഗ്ഗി നൂഡിൽസ് തയ്യാറക്കുന്നത്. മാഗിയുടെ മസാല ഇവിടെ ഉപയോഗിക്കുന്നില്ല പകരം പാലും ചോക്ലേറ്റ് സോസും. തിളപ്പിച്ച വെള്ളത്തിൽ പാകംചെയ്താണ് നൂഡിൽസ് നമ്മൾ സാധാരണ കഴിക്കുന്നത്. എന്നാൽ ഇവിടെ പാലിൽ തിളപ്പിച്ചാണ് മാഗ്ഗി വേവിച്ചെടുക്കുന്നത്.. ഇതിലേക്ക് ചോക്ലേറ്റ് സോസും ചേർക്കുന്നു. നൂഡിൽസ് അധികം ഡ്രൈ ആകാൻ വെക്കാതെ ലൂസ് ആയി തന്നെ വാങ്ങി വെച്ച് അല്പം കൂടി ചോക്ലേറ്റ് സോസ് ഒഴിച്ച് കഴിക്കാം.

നമ്മുടെ തിരക്കേറിയ ജീവിതത്തിനിടയിൽ വളരെയധികം സ്ഥാനം പിടിച്ചു പറ്റിയ ഒരു വിഭവം തന്നെയാണിത്. ഇത്തരത്തിലുള്ള ഒരു മാഗ്ഗി പരീക്ഷണം നിങ്ങളും ചെയ്തു നോക്കൂ.. മധുരമുള്ള ഈ മാഗ്ഗി വിഭവം എല്ലാവര്ക്കും ഇഷ്ടപ്പെടണം എന്നില്ല.. എന്നിരുന്നാലും പുതു രുചികൾ ഇഷ്ട്ടപെടുന്നവർക്ക് ഇതും പരീക്ഷിച്ചു നോക്കാം.