Sweet Potatto Krishi Tips : ചക്കരക്കിഴങ്ങ് അല്ലെങ്കിൽ മധുരക്കിഴങ്ങ് എല്ലാവർക്കും പ്രിയപ്പെട്ട ഒരു കിഴങ്ങ് വർഗ്ഗമായിരിക്കും. ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ മധുരക്കിഴങ്ങ് പുഴുങ്ങിയോ അല്ലെങ്കിൽ മറ്റ് പലഹാരങ്ങളുടെ രൂപത്തിലോ ഒക്കെ തയ്യാറാക്കി ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ്. എന്നാൽ പലർക്കും എങ്ങനെയാണ് ചക്കരക്കിഴങ്ങ് കൃഷി ചെയ്ത് എടുക്കേണ്ടത് എന്നതിനെപ്പറ്റി വലിയ ധാരണ ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു ചക്കരക്കിഴങ്ങ് കൃഷി രീതിയെ പറ്റിയാണ് ഇവിടെ വിശദമാക്കുന്നത്.
ഈയൊരു രീതിയിൽ ചക്കരക്കിഴങ്ങ് കൃഷി ചെയ്ത് എടുക്കാനായി ആവശ്യമായിട്ടുള്ളത് പച്ചക്കറി കടകളിൽ നിന്നും മറ്റും ലഭിക്കാറുള്ള വലിയ നെറ്റ് രൂപത്തിലുള്ള ഒരു ബാസ്ക്കറ്റ് ആണ്. അതിന്റെ അടിഭാഗത്ത് മണ്ണ് ഫിൽ ചെയ്തു കൊടുക്കുന്നതിനു മുൻപായി ഒരു പ്ലാസ്റ്റിക് ചാക്ക് ബാസ്ക്കറ്റിന്റെ അടിഭാഗത്തിന്റെ അളവിൽ കട്ട് ചെയ്ത് എടുക്കുക. കൃഷി ചെയ്യാനായി എടുക്കുന്ന മണ്ണിൽ അല്പം കുമ്മായം മിക്സ് ചെയ്തു വയ്ക്കുകയാണെങ്കിൽ പുളിപ്പ് മാറി കിട്ടുന്നതാണ്.
ആദ്യത്തെ ലയറായി ഉണങ്ങിയ പുല്ലോ അല്ലെങ്കിൽ വൈക്കോലോ നിറച്ച് കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ബാസ്ക്കറ്റിന്റെ ഭാരം കുറയ്ക്കാനും അതുപോലെ ചെടി നല്ല രീതിയിൽ വളർന്നു കിട്ടാനും സഹായകരമാണ്. ശേഷം മുകളിലായി ജൈവവളക്കൂട്ട് മിക്സ് ചെയ്ത് ഉണ്ടാക്കിയ മണ്ണ് ഫിൽ ചെയ്തു കൊടുക്കാം. അടുക്കളയിലെ പച്ചക്കറി വേസ്റ്റ്, പഴങ്ങളുടെ വേസ്റ്റ് എന്നിവ മണ്ണിൽ ഇട്ടു വയ്ക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ജൈവവള കമ്പോസ്റ്റ് മിക്സ് ചെയ്ത മണ്ണിന്റെ രൂപത്തിലായി കിട്ടുന്നതാണ്.
ശേഷം മുകളിലായി അല്പം ചാരപ്പൊടി അല്ലെങ്കിൽ ചാണകപ്പൊടി വിതറി കൊടുക്കാവുന്നതാണ്. അതിനുശേഷം മൂത്ത മധുരക്കിഴങ്ങിന്റെ തണ്ട് നോക്കി വേണം നടാനായി തിരഞ്ഞെടുക്കാൻ. തണ്ട് നട്ടുപിടിപ്പിക്കുന്നതിന് മുൻപായി അതിലെ ഇലകൾ പൂർണമായും കട്ട് ചെയ്ത് കളയാനായി പ്രത്യേകം ശ്രദ്ധിക്കുക. മണ്ണിൽ അല്പം വെള്ളം തളിച്ച ശേഷം തണ്ട് നട്ടു പിടിപ്പിക്കാവുന്നതാണ്. ചെടി നല്ല രീതിയിൽ പടർന്നു കിട്ടാനായി ഒരു ഈർക്കിൽ എടുത്ത് പകുതിയാക്കി ഒടിച്ച ശേഷം അതിന്റെ നടുഭാഗം മടങ്ങി നിൽക്കുന്ന രീതിയിൽ മണ്ണിൽ ഉറപ്പിച്ചു കൊടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ വളരെ എളുപ്പത്തിൽ മധുരക്കിഴങ്ങ് കൃഷി ചെയ്യാനായി സാധിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Sweet Potatto Krishi Tips Video Credit : POPPY HAPPY VLOGS