നാടൻ പെണ്ണായി തിളങ്ങി അമ്പിളിയിലെ ടീന കുരിയൻ..!! സാരിയിൽ അതീവ സുന്ദരിയായി തൻവി റാം… | Tanvi Ram

Tanvi Ram : തൻവി റാം മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഒരു താരമാണ് എന്ന വസ്തുത നിസംശയം പറയാവുന്നതാണ്. അമ്പിളി എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകമനം കേഴടക്കിയ താരമാണ് തൻവി. ഗപ്പി എന്ന ജനപ്രിയ സിനിമക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത സിനിമയായിരുന്നു അമ്പിളി. ഈ ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറാൻ തൻവിക്ക് കഴിഞ്ഞു.

ബാംഗ്ലൂരിൽ നിന്നുള്ള ഒരു പുതുമുഖ നടിയും മോഡലുമാണ് തൻവി റാം. 2011 ൽ നടന്ന മിസ് കേരള മത്സരത്തിലെ ഫൈനലിസ്റ്റ് ആയിരുന്നു താരം. അന്ന് മിസ്സ് വിവീഷ്യസ് എന്ന സബ്‌ടൈറ്റില്‍ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. പഠനശേഷം ബംഗ്ലൂരില്‍ ബാങ്ക് ഓഫീസറായി കരിയർ ആരംഭിച്ച തൻവി പിന്നീട് അഭിനേതാവായി മാറുകയായിരുന്നു.

സൗബിന്‍ ഷാഹിര്‍, നവീന്‍ നസീം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ അമ്പിളിയിലാണ് തൻവി ആദ്യമായി നായിക കഥാപാത്രമായി എത്തുന്നത്. കൂടാതെ കപ്പേള എന്ന സിനിമയിലും, 2403 ft എന്ന സിനിമയിലും തൻവി പ്രവർത്തിച്ചിട്ടുണ്ട്. മികച്ച അഭിനയവും ആരും ഇഷ്ടപെടുന്ന കഥാപാത്രങ്ങളും അവതരിപ്പിക്കാൻ കഴിഞ്ഞ താരത്തിന് നിരവധി ആരാധകരാണുള്ളത്.

ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിഷുവിനോട് അനുബന്ധിച്ച് താരം പോസ്റ്റ് ചെയ്ത ചിത്രങ്ങളാണിവ. സെറ്റ് സാരിയിൽ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നാടൻ ലുക്കിൽ തൻവിയെ കാണാൻ കൂടുതൽ മനോഹരമായിരിക്കുന്നു…