പുതിയ സൂത്രം; ഇതിൻ്റെ രുചി അറിഞ്ഞാൽ ദിവസവും നിങ്ങൾ ഇത് ഉണ്ടാക്കും… | Tasty And Variety Recipe With Jackfruit Malayalam

Tasty And Variety Recipe With Jackfruit Malayalam : ചക്കകൊണ്ടു ഒരുപാട് കറികളും പാനീയങ്ങളും നമ്മൾ മലയാളികൾക്ക് ഉണ്ടാക്കാൻ അറിയാം. എന്നാൽ ചക്കകൊണ്ട് വളരെ വെറൈറ്റി ആയും ഈസി ആയും ഉണ്ടാക്കാൻ കഴിയുന്ന ഒരു വൈകുന്നേര പലഹാരം കഴിച്ചാൽ എങ്ങനെ ഉണ്ടാകും? അത്തരത്തിൽ ഒരു പലഹാരമാണ് ഇനി പരിചയപ്പെടുത്താൻ പോകുന്നത്.നല്ല മധുരമുള്ള ഈയൊരു പലഹാരം പ്രമേഹം ഉള്ളവർക്കും യഥേഷ്ടം കഴിക്കാവുന്നത് ആണ്. കാരണം ചക്കയിൽ ഒരുപാട് ഫൈബർ അടങ്ങിയിട്ടുള്ളതിനാലും അന്നജത്തിന്റെ അളവ് കുറവുള്ളതിനാലും ഷുഗറും പ്രഷറും കൊളെസ്ട്രോളും ഉള്ളവർക്കുപോലും യാതൊരു കുഴപ്പവും വരാതെ കഴിക്കാവുന്നതാണ് .

സാധാരണ രീതിയിലുള്ള എപ്പോഴും തയ്യാറാക്കുന്ന പലഹാരങ്ങളും പതിവായി കഴിക്കുന്ന സ്നാക്കുകളും കഴിച്ചു മടുത്തവർക്കും ഈയൊരു റെസിപ്പി ട്രൈ ചെയ്യാവുന്നതാണ് . അതിനായി ആദ്യം ചെയേണ്ടത് ഒരു കപ്പ് മൈദ ഒരു ബൗളിലോട്ടു ഇട്ടുകൊടുക്കുക. എന്നിട്ട് ഒരു കപ്പ് പഴുത്ത ചക്ക ചൊളപറിച്ചത് മിക്സിയിൽ ഇട്ടു നന്നായി അടിച്ചെടുക്കുക. അതിനു ശേഷം ഈ ചക്ക പേസ്റ്റ് മൈദയിൽ ഇട്ടു നന്നായി യോജിപ്പിക്കുക. എന്നിട്ട് ആ ഒരു മിക്‌സിലോട്ട് അല്പം ഉപ്പു ചേർത്ത് കൊടുക്കുക. എന്നിട്ട് കുറേശെ വെള്ളം ഒഴിച്ച് കൊടുത്തു ദോശമാവ് പരുവത്തിൽ ആക്കിയെടുക്കുക.

അടുത്തതായി ഒരു പാൻ ചൂടാക്കി അതിലോട്ടു ഒരു സ്പൂൺ നെയ്യ് ഇട്ടു കൊടുക്കുക. നെയ്യ് അലിഞ്ഞു കഴിഞ്ഞാൽ അതിലോട്ടു ഒരു കപ്പ് തേങ്ങാ ചിരവിയത് ചേർത്ത് കൊടുക്കുക. അതിനു ശേഷം തേങ്ങാ ഒന്ന് നെയ്യിൽ വഴറ്റിയെടുക്കുക . പിന്നീട് ഒരു കപ്പ് പഴുത്ത ചക്കച്ചൊള ചെറുതായി അരിഞ്ഞത് അതിലേക്കു ചേർത്ത് കൊടുക്കുക .അതിനു ശേഷം ആവശ്യമെങ്കിൽ കുറച്ചു പഞ്ചസാര ചേർത്ത് കൊടുക്കുക. നല്ല മധുരമുള്ള ചക്കയാണെങ്കിൽ പഞ്ചസാര ചേർക്കേണ്ട ആവശ്യമില്ല. എന്നാൽ മധുരം കുറവാണെങ്കിൽ രണ്ടു ടീസ്പൂൺ വരെ പഞ്ചസാര ചേർത്തുകൊടുക്കാവുന്നത് ആണ്. എന്നിട്ട് ഇതെല്ലം ഒരു തവിക്കൊണ്ടു നന്നായി ഇളക്കി യോജിപ്പിച്ചു കൊടുക്കുക.

അതോടൊപ്പം നല്ലൊരു വാസന കിട്ടാൻ വേണ്ടി അര ടേബിൾസ്പൂൺ ഏലയ്ക്ക പൊടി കൂടി ചേർത്ത് കൊടുത്തു ഒന്നുകൂടെ ഇളക്കി കൊടുക്കുക. അതിനു ശേഷം തീ ഓഫ് ചെയ്തിട്ട് ഈയൊരു കൂട്ട് ഒന്ന് ചൂടാറാൻ വെക്കുക . അതിനു ശേഷം ഒരു നോൺസ്റ്റിക് പാൻ ചൂടാക്കി അതിലോട്ടു നേരത്തെ തയ്യാറാക്കി വച്ച ദോശ മാവ് ഒഴിച്ച് നല്ല നേർത്തതായി പരത്തി എടുക്കുക. എന്നിട്ടു അതിലോട്ടു രണ്ടു ടേബിൾസ്പൂൺ വരെ തേങ്ങയുടെയും ചക്കയുടെയും കൂട്ട് ചേർത്ത് കൊടുക്കുക. എന്നിട്ടു ദോശ വെന്തു വരുമ്പോൾ അത് നാലായി മടക്കി റോൾ പരുവത്തിലാക്കുക . അതിനു ശേഷം ചൂടോടെ കഴിക്കാവുന്നതാണ് . വൈകുന്നേരം കഴിക്കാൻ പറ്റിയ ഈസി, ടേസ്റ്റി ആൻഡ് ഹെൽത്തി സ്നാക്ക് ആണ് ഇത്.