പഴവും ഇച്ചിരി തേങ്ങയും മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ; മിനിറ്റുകൾക്കുള്ളിൽ എത്ര കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം.!! | Tasty Banana Coconut Recipe

Tasty Banana Coconut Recipe : മിക്ക ആളുകളും വൈകുന്നേരങ്ങളിൽ പലതരം ലഘു ഭക്ഷണങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് അതേസമയം കുട്ടികൾക്കായി ലഘുഭക്ഷണങ്ങൾ ആരോഗ്യകരമായിരിക്കണമെന്ന് നിർബന്ധവുമുണ്ട്‌. ഈ അവസരങ്ങളിൽ നിങ്ങൾക്ക് തീർച്ചയായും ഉണ്ടാക്കാൻ കഴിയുന്ന സ്വാദിഷ്ടമായ വിഭവങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ഇത് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ: 1 പഴുത്ത ഏത്തപ്പഴം, 1 മുട്ട, 1/4 കപ്പ് തേങ്ങ, ആവശ്യത്തിന് പഞ്ചസാര, 4 മുതൽ 5 വരെ ഏലക്ക, 1 കപ്പ് മൈദ, ഉണക്കമുന്തിരി, നെയ്യ്, ബേക്കിംഗ് സോഡ, ഉപ്പ്. ആദ്യം ഒരു മിക്സിംഗ് പാത്രത്തിൽ പഴങ്ങൾ, തേങ്ങ, മുട്ട, ഏലം എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ആവശ്യമായ പഞ്ചസാര ചേർത്ത് നന്നായി കുഴയ്ക്കുക.

ഈ മാവിൽ കുറച്ച് ഉപ്പും ബേക്കിംഗ് പൗഡറും ചേർത്ത് നന്നായി യോജിപ്പിച്ച് കുറച്ച് നേരം വെക്കുക. എന്നിട്ട് വിസിൽ ഇടത്തെ കുക്കർ ചൂടാക്കുക. അതുപോലെ ആവശ്യമായ മുന്തിരി നെയ്യിൽ വറുത്ത് മാറ്റിവെക്കുക. തയ്യാറാക്കിയ മാവ് കട്ടിയുള്ള പാത്രത്തിലേക്ക് ഒഴിച്ച് കുക്കറിൽ ചൂടാക്കിയ ശേഷം മാറ്റി വെക്കുക.

ഏകദേശം 10 മിനിറ്റ് വേവിക്കുമ്പോൾ നമ്മുടെ ഈ പലഹാരം പകുതിയോളം വെന്തിട്ടുണ്ടാകും. ഇതിലേക്ക് അരിഞ്ഞ പഴങ്ങളും വറുത്ത മുന്തിരിയും ചേർത്ത് കുക്കറിന്റെ മൂടി അടച്ച് അൽപ്പം നേരം കൂടി വേവിച്ച് കുക്കർ ഇറക്കാവുന്നതാണ്. തണുത്തു കഴിഞ്ഞാൽ കുക്കർ തുറന്ന് പാത്രം മാറ്റുക. നിങ്ങളുടെ സ്വാദിഷ്ടമായ പലഹാരം ഇപ്പോൾ തയ്യാർ. കൂടുതലറിയാൻ വീഡിയോ കാണുക.