Tasty Banana Snack Recipe News Malayalam: ചായ കടയിൽ കിട്ടുന്ന പഴംപൊരിക്ക് പ്രത്യേക സ്വാദ് ആണ്. ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് അത്തരത്തിലൊരു പഴംപൊരി ആണ്. ഒരു സ്പെഷ്യൽ ചേരുവ ചേർത്ത്. നമ്മുടെ ബേക്കിംഗ് സോഡാ, ബേക്കിംഗ് പൗഡർ ഇവ ഇല്ലാതെ അത് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. നമുക്ക് അതിന് വേണ്ട ഒരു മാവ് തയ്യാറാക്കണം. കപ്പ് ഗോതമ്പു പൊടി ആദ്യം എടുക്കാം. നിങ്ങൾക്ക് മൈദ പൊടി വെച്ചിട്ടും ഇത് ചെയ്യാം. പകുതി ഗോതമ്പ് പൊടി അല്ലെങ്കിൽ പകുതി മൈദയും ഇതിൽ ചേർത്തു കൊടുക്കാം. മൈദ, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര എന്നിവ ഗോതമ്പ് പൊടിയിലേക്ക് ചേർക്കാം.
പഞ്ചസാര തീർച്ചയായിട്ടും ചേർക്കണം. പഴത്തിന് മധുരം ഉണ്ടെങ്കിൽ പോലും രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുന്നുണ്ട്. ആവശ്യത്തിനുള്ള ഉപ്പ് കൂടി ഇട്ട് കൊടുക്കാം. മധുരം ഒന്ന് ബാലൻസ് ചെയ്യാൻ വേണ്ടി നമുക്ക് ഇതെല്ലാം കൂടെ ഒന്ന് മിക്സ് ചെയ്ത് എടുക്കാം. മഞ്ഞൾപൊടി വളരെ കുറച്ച് ചേർത്താൽ മതി.ഒരു നിറം കിട്ടാൻ വേണ്ടിയാണ് പഴംപൊരിയിൽ മഞ്ഞൾപ്പൊടി ചേർത്ത് കൊടുത്തിട്ടുള്ളത്. സ്പെഷ്യൽ ഐറ്റം ചേർക്കുന്നത്.
ദോശ മാവ് അല്ലെങ്കിൽ ഇഡലി മാവ് ആണ് ചേർത്തു കൊടുക്കേണ്ടത്. എന്താണെങ്കിലും കുഴപ്പമില്ല. ഏകദേശം ഒരു മൂന്ന് ടേബിൾസ്പൂൺ മാവ് ചേർത്തു കൊടുക്കാം. അത്യാവശ്യം പുള്ളിച്ച മാവ് ആണ് നല്ലത്. ഒത്തിരി പുളിച്ചത് ഉപയോഗിക്കരുത്. വളരെ കുറച്ച് ചെറുതായി പുളിച്ചു തുടക്കമാവുന്നത് ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കാം. ശേഷം മാത്രമാണ് ഇതിൽ വെള്ളം ചേർത്ത് കൊടുക്കുന്നത്. ചെറുചൂടുള്ള വെളളമാണ് ചേർത്ത് കൊടുക്കുന്നതിന് ഉചിതം. ബാക്കി വിശേഷങ്ങൾ വീഡിയോ കാണാം..
വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ചാനല്‍ Mums Daily Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mums Daily