എന്തെളുപ്പം, എന്താ രുചി.!! ഇത്ര ടേസ്റ്റി വട്ടയപ്പം നിങ്ങൾ ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല; നല്ല പഞ്ഞി പോലുള്ള സോഫ്റ്റ് വട്ടയപ്പം എളുപ്പത്തിൽ ഒരുക്കാം.!! | Tasty Soft Vattayappam Recipe

Tasty Soft Vattayappam Recipe : വളരെ സ്വാദോടെ വീട്ടിൽ ഒരുക്കാവുന്ന നാടൻ പലഹാരമാണ് വട്ടയപ്പം. ഇത് പ്രഭാതഭക്ഷണമായും പലഹാരമായും വിളമ്പാം. നല്ല പഞ്ഞി പോലെ സോഫ്‌റ്റും ഏറെ രുചികരവുമായ ഒരു വട്ടയപ്പം ആയാലോ. പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിച്ചാണ് നമ്മളീ വട്ടയപ്പം തയ്യാറാക്കിയെടുക്കുന്നത്. പഞ്ചസാര വെച്ച് ചെയ്യുന്നതിലും കൂടുതൽ രുചികരമാണ് ശർക്കര ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ വട്ടയപ്പം. വളരെ ഈസിയായി തയ്യാറാക്കി എടുക്കാവുന്ന ഈ സൂപ്പർ പലഹാരം ഉണ്ടാക്കാം. Ingredients :-

  • ശർക്കര – 400 ഗ്രാം + വെള്ളം – 1 കപ്പ്
  • പച്ചരി – 2 കപ്പ്
  • തേങ്ങ ചിരകിയത് – 2 കപ്പ്
  • വെള്ള അവൽ – 1 കപ്പ്
  • വെള്ളം – 1 കപ്പ്
  • ഇൻസ്റ്റന്റ് യീസ്റ്റ് – 1/2 ടേബിൾ സ്പൂൺ
  • ഏലക്ക പൊടി – 1 ടീസ്പൂൺ
  • ഉലുവ പൊടി – 1 ടീസ്പൂൺ
  • പഞ്ചസാര – 1 ടേബിൾ സ്പൂൺ
  • ഉപ്പ് – 2 നുള്ള്

ആദ്യമായി ഒരു ബൗളിലേക്ക് 250 ml കപ്പളവിൽ രണ്ട് കപ്പ് പച്ചരിയെടുത്ത് മൂന്നോ നാലോ തവണ നല്ലപോലെ കഴുകിയെടുത്ത ശേഷം കുറച്ച് അധികം വെള്ളമൊഴിച്ച് 4 മണിക്കൂറോളം കുതിരാനായി അടച്ചു വയ്ക്കാം. കുതിർത്തെടുത്ത പച്ചരി വീണ്ടും നല്ലപോലെ കഴുകി ഊറ്റിയെടുക്കുന്നതിനായി ഒരു അരിപ്പ പാത്രത്തിലേക്ക് മാറ്റാം. അടുത്തതായി ഒരു പാത്രത്തിലേക്ക് 400ഗ്രാം ശർക്കരയും ഒരു കപ്പ് വെള്ളവും ചേർത്ത് ശർക്കര ഉരുക്കിയെടുക്കാം. ഒരു കപ്പ് അരിക്ക് 200 ഗ്രാം ശർക്കര എന്ന കണക്കിലാണ് എടുക്കേണ്ടത്.

ശർക്കര പൂർണ്ണമായും ഉരുകി വരുമ്പോൾ തീ ഓഫ് ചെയ്ത് ശർക്കര പാനി ഒരു അരിപ്പ വച്ച് അരിച്ചെടുക്കുക. ഇതിൽ എന്തെങ്കിലും കരടോ മറ്റോ ഉണ്ടെങ്കിൽ അത് നീക്കം ചെയ്യാനാണ് ഇത്തരത്തിൽ അരിച്ചെടുക്കുന്നത്. ശേഷം അരിച്ചെടുത്ത ശർക്കരപ്പാനി ചൂട് ആറാനായി മാറ്റിവയ്ക്കാം. അടുത്തതായി ഒരു ബൗളിലേക്ക് ഒരു കപ്പ് വെള്ള അവൽ എടുക്കണം. ഇവിടെ നമ്മൾ കപ്പി കാച്ചാത്തത്‌ കൊണ്ട് തന്നെ കുറച്ച് കൂടുതൽ അവൽ എടുക്കുന്നുണ്ട്. നല്ല പഞ്ഞിപോലുള്ള ടേസ്റ്റി ആയ ശർക്കര വട്ടയപ്പം നിങ്ങളും തയ്യാറാക്കി നോക്കൂ. Video Credit : Fathimas Curry World