ഉണക്ക ചെമ്മീൻ ഇനി ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ | പറഞ്ഞറിയിക്കാൻ പറ്റാത്ത രുചിയിൽ…😍😍
ചോറിന്റെ കൂടെ കഴിക്കാൻ ഒരു കിടിലൻ ചമ്മന്തി ആയാലോ..അതുണ്ടെങ്കിൽ പിന്നെ മറ്റൊരു കറിയും തന്നെ വേണ്ട. വളരെ എളുപ്പത്തിൽ നിമിഷനേരംകൊണ്ട് തയ്യാറാക്കിയെടുക്കാം ഉണക്കച്ചെമ്മീൻ ചമ്മന്തി. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഉണക്ക ചെമ്മീന്‍ ചമ്മന്തി. സ്വാദിഷ്ടമായ ഉണക്കചെമ്മീന്‍ ചമ്മന്തി ഉണ്ടാക്കുന്നവിധം..
ചേരുവകൾ :
ഉണക്ക ചെമ്മീന്‍
തേങ്ങ ചിരകിയത്
ചെറിയ ഉള്ളി
പച്ചമുളക്
ഇഞ്ചി
വെളുത്തുള്ളി
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
ആദ്യം തന്നെ ഉണക്ക ചെമ്മീന്‍ വൃത്തിയാക്കുക. ഒരു പാത്രം ചൂടാക്കി അതിലേക്ക് ഉണക്ക ചെമ്മീനും ചെറിയ ഉള്ളിയും ചേര്‍ത്ത് നന്നായി വറുത്തെടുക്കുക. വറുത്തെടുത്ത ഉണക്ക ചെമ്മീന്‍, തേങ്ങ ചിരകിയത് ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ് എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക. വെള്ളം ചേര്‍ക്കാതെ വേണം അരച്ചെടുക്കാൻ. സ്വാദിഷ്ടമായ ഉണക്കച്ചെമ്മീന്‍ ചമ്മന്തി റെഡി.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.