ഇത് ഇത്ര എളുപ്പമായിരുന്നോ!? ഈ സൂത്രം അറിഞ്ഞാൽ വലിയ വില കൊടുത്ത് ആരും ഇനി വാങ്ങില്ല… | Tasty Verity Snack Recipe Malayalam
Tasty Verity Snack Recipe Malayalam : പഴമ നിറയും നാടൻ സ്നാക്കുകളിൽ എല്ലാവർക്കും കഴിക്കാൻ ഇഷ്ടമുള്ള ഒരു വിഭവം ആയിരിക്കും കലത്തപ്പം. എന്നാൽ മിക്കപ്പോഴും അത് വീട്ടിൽ തയ്യാറാക്കുമ്പോൾ ശരിയാകുന്നില്ല എന്ന് പരാതി പറയുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ റെസിപ്പി അറിഞ്ഞിരിക്കാം. കലത്തപ്പം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് പച്ചരി നല്ലതു പോലെ വെള്ളത്തിൽ കഴുകി ഇളം ചൂടുവെള്ളം ഒഴിച്ച്
ഒരു മണിക്കൂർ കുതിർത്താനായി വയ്ക്കാം. അരി നല്ലതു പോലെ കുതിർന്ന് വന്നു കഴിഞ്ഞാൽ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ചോറ്, കാൽ കപ്പ് തേങ്ങ ചിരകിയത്, കാൽ ടീസ്പൂൺ ജീരകം, അല്പം ഉപ്പ് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് അരച്ചെടുക്കണം. ശേഷം അതിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ മാവിന്റെ കൻസിസ്റ്റൻസി ശരിയാക്കാൻ ആവശ്യമെങ്കിൽ വെള്ളം എന്നിവ കൂടി ചേർത്തു കൊടുക്കാം.
ഈ സമയം തന്നെ മറ്റൊരു പാത്രത്തിൽ 300 ഗ്രാം ശർക്കര പാനിയാക്കി അരിച്ചെടുത്ത് മാവിലേക്ക് ഒഴിച്ചു കൊടുക്കണം. ശേഷം മാവ് നല്ലതു പോലെ മിക്സ് ചെയ്യണം. അടി കട്ടിയുള്ള ഒരു കുക്കർ എടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ്, കാൽ ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ഒഴിച്ച് ചൂടായി വരുമ്പോൾ തേങ്ങാക്കൊത്ത്, ചെറിയ ഉള്ളി എന്നിവ ഇട്ട് വറുത്തെടുക്കണം. അതിൽ നിന്നും കുറച്ചെടുത്ത് മാറ്റി വയ്ക്കാം. തയ്യാറാക്കി വെച്ച മാവ് കുക്കറിലേക്ക് ഒഴിച്ചു കൊടുക്കുക.
വറുത്തെടുത്തുവെച്ച ഉള്ളിയും തേങ്ങാക്കൊത്തും അതിനു മുകളിലായി വിതറി കൊടുക്കണം. ശേഷം കുക്കർ വെയ്റ്റില്ലാതെ 10 മിനിറ്റ് അടച്ചു വെച്ച് മാവ് വെന്തു വരുന്നത് വരെ കാത്തിരിക്കാം. അല്പ സമയം കഴിഞ്ഞ് അപ്പത്തിന്റെ ചൂടൊന്ന് ആറി കഴിയുമ്പോൾ ആവശ്യാനുസരണം മുറിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്. രുചിയേറും കലത്തപ്പം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : sruthis kitchen