പല്ലിൽ അടിഞ്ഞു കൂടിയ പ്ലാക്ക് ഈസിയായി നീക്കം ചെയ്യാം.!! ഇങ്ങനെ ചെയ്താൽ മതി; പല്ലിലെ മഞ്ഞ നിറവും വൃത്തികേടും ഇനി വേണ്ട.!! | Teeth Cleaning And Whitening Tip

Teeth Cleaning And Whitening Tip : ആരെയും ആകർഷിക്കുന്ന ചിരി എല്ലാവരുടെയും സ്വപ്നം അല്ലേ. സുന്ദരമായ പല്ലുകൾ ഇല്ലാതെ എങ്ങനെ ആകർഷകമായി ചിരിക്കാൻ കഴിയും. വെളുത്ത പല്ലുകൾ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലക്ഷണമാണ് എന്ന് ഇരിക്കെ അത്തരം പല്ലുകൾ ആഗ്രഹിക്കാത്തവർ ആരാണുള്ളത്.

എന്നാൽ പല്ലിൻറെ ഭംഗി മുഴുവൻ ഇല്ലാതാക്കുന്ന വില്ലനാണ് പല്ലിൽ ഉണ്ടാകുന്ന പ്ലാക്ക്. ഭക്ഷണാവശിഷ്ടങ്ങളും ബാക്ടീരിയകളും ചേർന്ന് നമ്മുടെ പല്ലിൽ ഉണ്ടാക്കുന്ന ഒട്ടുന്ന ഒരു ആവരണമാണ് പ്ലാക്ക്. പ്ലാക്ക് നീക്കം ചെയ്യാതിരുന്നാൽ അത് അവിടെ തന്നെ ഇരുന്ന് കട്ടപിടിച്ച് മോണയുടെ ഭാഗത്ത് പറ്റിപ്പിടിക്കുന്ന കാൽക്കുലസ് ആയി മാറുന്നു. പ്രായഭേദമില്ലാതെ എല്ലാവരെയും ബാധിക്കുന്ന ഒന്നാണ് പല്ലിലെ പ്ലാക്ക്.

പല്ലുകൾ നന്നായി വൃത്തിയാക്കാതെ വരുമ്പോഴാണ് ഇത് ഉണ്ടാകുന്നത്. പിന്നീട് ഇത് നമ്മുടെ പല്ലിനും മോണയ്ക്കും ദോഷമായി മാറുകയും ചെയ്യുന്നതാണ്. ശരിയായ രീതിയിൽ ബ്രഷ് ചെയ്യാൻ കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. ബ്രഷിലെ നാരുകൾ പല്ലും മോണയും ചേരുന്ന ഭാഗത്ത് ഏതാണ്ട് 45 ഡിഗ്രി ചെരിവിൽ പിടിച്ചു വേണം ബ്രഷ് ചെയ്യാൻ.

പ്രായമാകുമ്പോൾ മാത്രമല്ല പാൽപ്പല്ലുകൾ വരുന്ന കാലം മുതൽ തന്നെ ദന്തസംരക്ഷണം ആവശ്യമാണ്. ഇല്ലെങ്കിൽ പല്ലുകളിൽ പ്ലാക്ക് അടിഞ്ഞു കൂടാൻ കാരണമാകും. പല്ലിലെ പ്ലാക്ക് ഇല്ലാതാക്കാൻ വീട്ടിൽ ചെയ്യാൻ കഴിയുന്ന ചില ലളിതമായ കാര്യങ്ങൾ ഉണ്ട്. അതിനെ കുറിച്ചാണ് വീഡിയോയിൽ പറയുന്നത്. വീഡിയോ കണ്ടു നോക്കൂ. Video credit: AYUR DAILY