പെട്ടെന്ന് തടി കൂടാൻ ഒരു Healty Recipe…

മറ്റ് അസുഖങ്ങളൊന്നുമില്ലെങ്കില്‍ നമുക്ക് ലഭിക്കാവുന്ന വലിയ സൗഭാഗ്യമാണ് മെലിഞ്ഞ ശരീരം. എന്നാല്‍ ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കില്‍ ആകാരഭംഗിയെമാത്രമല്ല നിത്യജീവിതത്തെത്തന്നെ അത് ബാധിച്ചേക്കാം. ജീവിതശൈലിയും ഭക്ഷണക്രമവും പരിഷ്‌കരിച്ചാല്‍ അനായാസം ആര്‍ക്കും ‘ഐഡിയല്‍ വെയ്റ്റ്’ നേടാന്‍ സാധിക്കും

ദിനംപ്രതി രണ്ട് ഗ്ലാസ് പാല്‍ കുടിക്കുക. ചായക്കും കാപ്പിക്കും പകരം ഒരുഗ്ലാസ് പാല്‍കുടിക്കാം. ശരീരഭാരം വര്‍ധിപ്പിക്കുന്നതിന് ഏത്തപ്പഴം ഉത്തമമാണ്. വാഴപ്പഴം ഉപയോഗിച്ചുള്ള ഷേയ്ക്ക് അത്യുത്തമമാണ്. ഇത് പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് ഉചിതം. പഴച്ചാറുകള്‍ ധാരാളം കഴിക്കുക. പോഷകങ്ങള്‍ കൂടുതല്‍ ലഭിക്കുന്നതിന് ഇത് സഹായിക്കും.

ഓരോദിവസവും കഴിക്കുന്ന പോഷകാഹാരങ്ങളുടെ അളവ് അല്പാല്‍പ്പമായി വര്‍ധിപ്പിക്കുക. ആവശ്യത്തിന് ഭാരം വര്‍ധിച്ചുവെന്ന് തോന്നുന്നതുവരെ ഇത് തുടരുക. അന്നജം ധാരാളമുള്ള ഭക്ഷണം കഴിക്കുക. ഉരുളക്കിഴങ്, മധുരക്കിഴങ്ങ്, ധാന്യങ്ങള്‍ എന്നിവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. മത്സ്യം, മാംസം, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Veettuvaidyam വീട്ടുവൈദ്യം

Comments are closed.