അസുഖങ്ങള്‍ തടുക്കാന്‍ തക്കോലം ഉപയോഗിക്കേണ്ട വിധം…

ഒരു നിത്യഹരിത ഫലവൃക്ഷമാണ് തക്കോലം. പ്രധാനമായും സുഗന്ധമസാലയായി ഉപയോഗിക്കുന്ന ഇതിന്റെ ഫലത്തിനും തക്കോലം എന്നാണ് പേര്. ആയുർവേദ ഔഷധങ്ങൾക്കും കറികൾക്കും സുഗന്ധവും ഗുണവും വർധിപ്പിക്കാനുപയോഗിക്കുന്നു. കൂടാതെ മിഠായി, ചുയിംഗം, കാലിത്തീറ്റ, മദ്യം, സോപ്പുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയിൽ സ്വാദിനും സുഗന്ധത്തിനുമായും കുമിൾ നാശിനിയായും ഉപയോഗിക്കുന്നു.

ഫലവും തൈലവും ഔഷധയോഗ്യമാണ്. തൈലം ശ്വാസകോശ രോഗങ്ങൾക്കുള്ള ഔഷധങ്ങളുടേയും ചുമനിവാരിണികളുടേയും പ്രധാന ചേരുവയാണ്. ആമവാതം, സന്ധിവാതം തുടങ്ങിയ രോഗങ്ങൾക്ക് ലേപനമായുപയോഗിക്കുന്നു. മിക്ക ലേപനങ്ങളുടേയും ഒരു ഘടകമാണ് ഈ തൈലം. ഫലം കോഷ്ഠവായുവിനെ ശമിപ്പിക്കും. വായ്നാറ്റത്തെ അകറ്റും. ഫലം വാതഹരവുമാണ്.

സുഗന്ധമുള്ള ഫലം മധുരമുള്ളതും ദഹനശേഷിയും വിശപ്പും വർധിപ്പിക്കുന്നതും കഫത്തെ നശിപ്പിക്കുന്നതുമാണ്. തക്കോലത്തിന്റെ ഫലത്തിൽ എ-പൈനിൻ (a-pinene), ലിമോനിൻ (limonine), അനിഥോൾ (anithole), ഡി-പൈനിൻ (d-pinene), ഫിലാൻഡ്രിൻ (phillandrine), ഹൈഡ്രോക്വിനൈൻ (hydroquinine), സാഫ്രോൾ (safrol), ബാഷ്പശീല തൈലം തുടങ്ങിയവ അടങ്ങിയിരിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ഞങ്ങളുടെ ചാനല്‍ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Mini Pedia

Comments are closed.