ഇനി തണ്ണിമത്തൻ വാങ്ങുമ്പോൾ ഇങ്ങനെയൊന്നു ട്രൈ ചെയ്തു നോക്കൂ

തണ്ണിമത്തൻ കൊണ്ടുള്ള ഈ ട്രിക് ആരും അറിയാതെ പോകരുത്. ഇപ്പോൾ തണ്ണിമത്തൻ ധാരാളമായി കിട്ടുന്ന സീസൺ ആണല്ലോ. അപ്പോൾ പിന്നെ തണ്ണിമത്തൻ വാങ്ങുമ്പോൾ തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്ന കിടിലൻ രണ്ടു റെസിപ്പി ആണ് ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. കുട്ടികൾക്കൊക്കെ വളരെ വെറൈറ്റി ആയി ഉണ്ടാക്കി കൊടുക്കാവുന്ന ഒരു കിടിലൻ റെസിപ്പി.

ഒരു ഗ്രെറ്റർ എടുത്ത് തണ്ണിമത്തന്റെ നീര് മാത്രം കിട്ടുന്ന രീതിയിൽ ഒന്ന് ഗ്രേയ്റ്റ് ചെയ്തെടുക്കുക. നീര് വേറൊരു പാത്രത്തിലേക്ക് മാറ്റിവെക്കുക. ശേഷം ഇതിലേക്ക് അല്പം കോൺഫ്ലോർ, പഞ്ചസാര എന്നിവ ചേർത്ത് അടുപ്പത്ത് ഒന്ന് തിളപ്പിച്ചെടുക്കുക. എന്നിട്ട് ഇതൊന്നു ചൂടാറുമ്പോൾ കുൽഫി മോൾഡിലേക്ക് ഒഴിച്ച് കൊടുക്കുക. ഇതൊരു ഫോണിൽ പേപ്പർ കൊണ്ട് മൂടി വെക്കുക. ഓരോ മോൾഡിലേക്കും ഓരോ സ്റ്റിക് ഇട്ടു വെക്കുക. ഫ്രീസറിൽ തണുക്കാൻ വെച്ച് ആവശ്യമുള്ളപ്പോൾ തണ്ണിമത്തൻ കുൽഫി കഴിക്കാം.


മറ്റൊന്ന് എന്താണെന്നു വെച്ചാൽ കുറച്ചു പാൽ ഉണ്ടെങ്കിൽ തണ്ണിമത്തൻ ഷേക്കും ഞൊടിയിടയിൽ ഉണ്ടാക്കിയെടുക്കാം. തണ്ണിമത്തൻ ചെറിയ കഷ്ണങ്ങളാക്കി ഒന്ന് സ്പൂൺ കൊണ്ട് അമർത്തികൊടുക്കുക. ഇതിലേക്ക് പാൽ ഒഴിക്കുക. പഞ്ചസാര ആവശ്യത്തിന് ചേർക്കുക. ഇത് ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് ഐസ് ക്യൂബ്‌സും കുറച്ച കസ് കസുംഇട്ടു കൊടുത്തൽ കിടിലൻ ഷേക്ക് ആയി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E CreationsE&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.