സീരിയല്‍ നടി തന്‍വി രവീന്ദ്രന്‍ വിവാഹിതയായി❤️

മലയാള ടെലിവിഷൻ സീരിയലിലെ വില്ലത്തി കഥാപാത്രങ്ങളിലൂടെ ശ്രെദ്ധ നേടിയ നടിയാണ് തൻവി രവീന്ദ്രന്‍. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും തന്‍വി അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലെ ഏറെ ശ്രെദ്ധ നേടിയ പരസ്പരം സീരിയലിലൂടെ പ്രേക്ഷകർ ശ്രദ്ധിച്ച തൻവിയുടെ കഥാപാത്രമാണ് പരസ്പരത്തിലെ ജെന്നിഫർ എന്ന കഥാപാത്രം.

ഇപ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷക്കരമായ നിമിഷങ്ങളിലൂടെ കടന്നു പോകുകയാണ് താരം ഇപ്പോൾ.. തന്‍വി രവീന്ദ്രന്‍ വിവാഹിതയായ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ദുബായിൽ പ്രൊജക്റ്റ് മാനേജരായി ജോലി ചെയ്യുന്ന ഗണേഷ് ആണ് വരൻ. മുംബൈ സ്വദേശിയാണ് ഗണേഷ്.

മൂന്നുമണി, രാത്രിമഴ, ഭദ്ര, ‘പരസ്പരം’ എന്നിവയാണ് തൻവിയുടെ പ്രധാന സീരിയലുകൾ. ടമാർ പഠാർ, സ്റ്റാർ മാജിക് എന്നീ പരിപാടികളും തൻവിയെ ഏറെ ശ്രദ്ധേയയാക്കിയിരുന്നു.