‘പുട്ട്, അത് ബന്ധങ്ങൾ തകർക്കുന്നു…’ഉണ്ണിമുകുന്ദൻ ഏറ്റെടുത്ത ഉത്തരക്കടലാസിന് ഉടമ ആരെന്ന് അറിയുമോ?

മലയാളികൾക്ക് എന്നും ഇഷ്ടപ്പെട്ട പ്രഭാത ഭക്ഷണം ഏതാണെന്ന് ചോദിച്ചാൽ അതിന് ഇഡ്ഡലി, ദോശ, പുട്ട്, ചപ്പാത്തി തുടങ്ങിയവ തന്നെയായിരിക്കും മുൻപന്തിയിൽ എത്തുക. പലപ്പോഴും വീട്ടമ്മമാർക്ക് തയ്യാറാക്കാൻ എളുപ്പമുള്ളതുകൊണ്ട് തന്നെ പുട്ട് മിക്ക വീടുകളിലെയും പ്രഭാതഭക്ഷണമായി കണ്ടുവരുന്നുണ്ട്. പുട്ടും കടലയും, പുട്ടും മുട്ടയും തുടങ്ങി കോമ്പിനേഷനുകൾ ഇഷ്ടമല്ലാത്ത മലയാളികളും കുറവായിരിക്കും. പുട്ടിന് വേണ്ടി മാത്രം റസ്റ്റോറൻറ് ഓപ്പൺ ചെയ്ത ആളുകളുമുണ്ട്. ഈ സാഹചര്യത്തിൽ ഒരു 9 വയസ്സുകാരന്റെ പരീക്ഷ പേപ്പർ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

ഇഷ്ടമല്ലാത്ത ഭക്ഷണത്തെപ്പറ്റി എഴുതുവാനുള്ള ടീച്ചറുടെ ചോദ്യത്തിന് വളരെ നിഷ്കളങ്കമായ ആണ് മൂന്നാം ക്ലാസുകാരനായ ജയ്സ് മറുപടി പറഞ്ഞതും. കേരളീയരുടെ ഇഷ്ട വിഭവമായ പുട്ട് ഉണ്ടാക്കുന്നത് അരി കൊണ്ടാണെന്നും ഉണ്ടാക്കി കഴിഞ്ഞാൽ അഞ്ച് മിനിറ്റിനുള്ളിൽ അത് പാറ പോലെ ആകുമെന്നും അത് തനിക്ക് കഴിക്കാൻ സാധിക്കാറില്ല എന്നുമാണ് ജയ്‌സ് ഉത്തരക്കടലാസിൽ എഴുതിയിരിക്കുന്നത്. അതുകൊണ്ടുതന്നെ തനിക്ക് പുട്ട് ഇഷ്ടമല്ലെന്നും പലപ്പോഴും പട്ടിണി കിടക്കേണ്ടി വരാറുണ്ടെന്നും അത് അമ്മയുമായി വഴക്കിടുന്നതിന് കാരണം ആകുന്നുണ്ടെന്നുമാണ് വിദ്യാർത്ഥി തൻറെ പരീക്ഷ പേപ്പറിൽ കുറിച്ചിരിക്കുന്നത്.

പുട്ട് ബന്ധങ്ങളെ തകർക്കുമെന്ന വിദ്യാർത്ഥിയുടെ ഈ പ്രസ്താവന ക്രിയേറ്റീവ് റൈറ്റിംഗ് എന്ന പരീക്ഷയിലാണ് കുട്ടി എഴുതിയിരിക്കുന്നത്. അത് ഒരു അധ്യാപിക തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും അത് മലയാളികളുടെ എക്കാലത്തെയും സൂപ്പർ സ്റ്റാർ ഉണ്ണിമുകുന്ദൻ ഏറ്റെടുക്കുകയും ആയിരുന്നു. ഇതോടെയാണ് ജയ്‌സും ജയ്‌സിന്റെ ഉത്തര പേപ്പറും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.

ഈ വൈറൽ കുട്ടി താരത്തെ കണ്ടെത്തിയിരിക്കുകയാണ് അജ്മി. തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഭക്ഷണം ബിരിയാണി ആണെന്നും അത് കഴിഞ്ഞാൽ പൊറോട്ട ആണെന്നും കുട്ടി വ്യക്തമാക്കുന്നുണ്ട്. പാചകം ചെയ്യാൻ ഏറെ ഇഷ്ടമുള്ള അവനെ പലപ്പോഴും അതിന് അമ്മ സമ്മതിക്കാറില്ല എന്ന പരിഭവവും അവൻ വ്യക്തമാക്കുന്നു. ജയ്‌സിന് അടിപൊളി പുട്ടുപൊടിയും അജ്മി നൽകുന്നുണ്ട്. എന്തായാലും കേരളക്കര ഒന്നാകെ തിരഞ്ഞ ഫുഡ് വിരോധിയായ കുട്ടിയെ കണ്ടെത്തിയ സന്തോഷത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ.