തെങ്ങിൽ നിന്നും മികച്ച വിളവ് ലഭിക്കുവാൻ ചെയ്യേണ്ടത്…

തെങ്ങ് ഭൂമധ്യരേഖാപ്രദേശ അന്തരീക്ഷത്തിലും, ജലം അധികം കെട്ടിക്കിടക്കാത്ത മണ്ണിൽ എന്നാൽ ജലസാമീപ്യമുള്ള പ്രദേശങ്ങളിലാണ് തെങ്ങ് കണ്ടുവരുന്നത്. ഉപ്പുജലത്തിന്റെ സാമീപ്യവും ഉപ്പുകാറ്റുമുള്ള പ്രദേശങ്ങൾ(തീരപ്രദേശങ്ങൾ) തെങ്ങിന് വളരാൻ പറ്റിയ അന്തരീക്ഷമൊരുക്കുന്നു. തെങ്ങ് ഒരു ഉഷ്ണമേഖലാ സസ്യമാണ്. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾക്ക് അനുസരിച്ച് വളരാനുള്ള കഴിവുണ്ടെങ്കിലും അതിശൈത്യവും കനത്ത വരൾച്ചയും താങ്ങാൻ ചിലപ്പോൾ തെങ്ങിന് സാദ്ധ്യമാവാറില്ല. ഇളകിയ മണൽ ചേർന്ന പശിമരാശി മണ്ണാണ് വളരാൻ ഏറ്റവും അനുയോജ്യം.

തീരപ്രദേശങ്ങളിലെ മണൽ മണ്ണിലും തെങ്ങ് വളരും. അടിയിൽ പാറയോടു കൂടിയ ആഴമില്ലാത്ത മണ്ണോ വെള്ളക്കെട്ടുള്ള താണ പ്രദേശങ്ങളോ, കളിമൺ പ്രദേശങ്ങളോ വിജയകരമായ തെങ്ങുകൃഷിക്ക് അനുയോജ്യമല്ല. കടുത്ത മഴയും ആർദ്രതയും ഉള്ള പ്രദേശങ്ങളിൽ തെങ്ങ് അനായാസമായി വളരുന്നു. ദിനതാപനില 20 ഡിഗ്രി മുകളിൽ ആയിരിക്കണം. 27 ഡിഗ്രി വാർഷിക താപനില അനുയോജ്യം. ജൈവവളങ്ങൾ, രാസവളങ്ങൾ, കുമ്മായ വസ്തുക്കൾ എന്നിവയാണ്‌ തെങ്ങിന്‌ നൽകുന്ന പ്രധാന വളങ്ങൾ. ഇവ ഓരോന്നും നൽകേണ്ട സമയം നിർണ്ണയിക്കുന്നത് മഴ, നനസാധ്യത എന്നിവ മുൻനിർത്തിയാണ്.

മണ്ഡരിബാധ, കൂമ്പുചീയൽ, തണ്ടുതുരപ്പൻ വണ്ടിന്റെ ആക്രമണം, കാറ്റു വീഴ്ച മുതലായവയാണ് തെങ്ങ് നേരിടുന്ന പ്രധാന ആക്രമണങ്ങൾ. മണ്ഡരിയെന്ന സൂക്ഷ്മപരാദജീവിയുടെ ആക്രമണം മൂലം തേങ്ങ പാകമാകുമ്പോഴേക്കും ആരോഗ്യം നഷ്ടപ്പെട്ട് പോകുന്നു. തേങ്ങാ ഉത്പാദനം അതിനാൽ കുറയുന്നു. കൂമ്പുചീയ്യൽ കാലാവസ്ഥാവ്യതിയാനങ്ങളുടെ ഫലമായി ഉണ്ടാകുന്നതാണ്. പുതിയ കൂമ്പുകൾ അഴുകി വളർച്ചയറ്റ് പോകുന്നതാണ് ലക്ഷണം. ഓലകൾക്ക് മഞ്ഞ നിറമായി മാറുന്ന മഞ്ഞളിപ്പ് രോഗം തെങ്ങിനെ ബാധിക്കുന്ന ഒരു പകർച്ച വ്യാധിയാണ്. വണ്ടുകൾ തെങ്ങിന്റെ തടി തുളച്ച് മുട്ടയിടുന്നതുമൂലവും തെങ്ങ് നശിച്ചുപോകുന്നു.

ഒരു തെങ്ങിലെ തേങ്ങ മതി ഒരു കൊല്ലത്തേക്ക്. ഇങ്ങനെ തേങ്ങ പിടിക്കാൻ ഇത് ചെയ്യൂ…! നമ്മൾ മലയാളികളുടെ ദേശീയ വൃക്ഷമായ തെങ്ങ് എങ്ങനെ ലബകമറി കൃഷി ചെയ്യാം എന്നറിയണ്ടേ…? നമ്മൾ മലയാളികളുടെ സ്വന്തം തെങ്ങിൻ കൃഷി അധായകരമാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. നല്ല വിളവ് കിട്ടും എന്ന് മാത്രമല്ല വലിയ ആദായകരവുമായി ഒരു കൃഷിയാണ് തെങ്ങ്. നമ്മളുടെ എല്ലാവരുടെയും വീട്ടിൽ ഒരു തേങ്ങുപോലും ഇല്ലാതെ ഇരിക്കില്ല. ഒരു തെങ്ങിൽ നിന്ന് തന്നെ വളരെ കൂടുതൽ വിളവെടുക്കാം, നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത അത്രയും വിളവ് കിട്ടും ഇങ്ങനെ ചെയ്താൽ…! എന്താണെന്നറിയണ്ടേ…? വരൂ വീഡിയോ കാണാം…

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.