തേരാട്ടയെ നിങ്ങൾ നശിപ്പിക്കാറുണ്ടോ എങ്കിൽ നിങ്ങൾ ഇതറിയണം…

നിരുപദ്രവകാരികളായ ഒരു ആർത്രോപോഡ് ആണ്‌ തേരട്ട. ചേരട്ട എന്നും പേരുണ്ട്.തേരട്ടയ്ക് ഒരു പാട് കാലുകൾ ഉണ്ട്. നിരവധി ഖണ്ഡങ്ങൾ ചേർന്നതു പോലെയാണ് ഇവയുടെ രൂപം. ഒരോ ഖണ്ഡത്തിലും ഈരണ്ടു ജോടി കാലുകൾ ഉണ്ട്. എന്നാൽ തലക്ക് തൊട്ട് പിന്നിലുള്ള ഖണ്ഡത്തിൽ കാലുകളില്ല. അതിനു പിന്നിലേക്കുള്ള ചില ഖണ്ഡങ്ങളിൽ ഒരു ജോഡി കാലുകൾ മാത്രമായിരിക്കും.

ആയിരം എന്നർത്ഥമുള്ള മില്ലി, കാൽ എന്നർത്ഥമുള്ള പെഡ് എന്നീ ലാറ്റിൻ മൂലപദങ്ങളിൽ നിന്നാണ് മില്ലിപീഡ് എന്ന ഇംഗ്ലീഷ് നാമത്തിന്റെ ഉദ്ഭവം. ആയിരം കാലുള്ളത് എന്നാണ് പേരെങ്കിലും ഇവയിൽ ഒരു ഇനത്തിനും ആയിരം കാലുകളില്ല. ഇല്ലക്മെ പ്ലെനിപസ് എന്ന വർഗത്തിന് 750 വരെ കാലുകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. സാധാരണ വർഗ്ഗങ്ങൾക്ക് 36 മുതൽ 400 വരെ കാലുകളുണ്ടാകും. ഭീമൻ ആഫ്രിക്കൻ തേരട്ടയാണ് ഇവയിൽ ഏറ്റവും വലിയത്.

തേരട്ടകളുമായി ബന്ധവും സാമ്യവുമുള്ളതായ ഒരു വിഭാഗമാണ് പഴുതാര. തേരട്ടകളേക്കാൾ കൂടുതൽ വേഗതയുള്ള പഴുതാരകൾക്ക് ഓരോ ഖണ്ഡത്തിലും ഓരോ ജോഡി കാലുകൾ മാത്രമാണുള്ളത്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.