കട്ടിയുള്ളതും ഇടതൂർന്നതുമായ പുരികത്തിന് ഏറ്റവും മികച്ച 6 മാർഗങ്ങൾ…!ഇടതൂർന്ന പുരികം ഇനി യാഥാർഥ്യം, ലൈവ് റിസൾട്ട്…

പുരികമില്ലാത്തത് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. പലര്‍ക്കും നല്ല കട്ടിയുള്ള ഷേപ്പുള്ള പുരികം ഉണ്ടാവും. എന്നാല്‍ ഇത് പുരികം ഇല്ലാത്തവരില്‍ വളരെയധികം വിഷമം ഉണ്ടാക്കുന്നു. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ പരിഹാരം കാണാവുന്നതാണ്. അതിനായി ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് നല്ല കട്ടിയുള്ള അഴകുള്ള പുരികം നിങ്ങള്‍ക്ക് തരും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇനി നല്ല വടിവൊത്ത ആകൃതിയുള്ള പുരികം ലഭിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

നല്ല ഭംഗിയുള്ള പുരികത്തിനായി എന്തൊക്കെയാണ് നമുക്ക് ധൈര്യമായി ഉപയോഗിക്കാവുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം. പുരികം കൊഴിയുന്നത് പലപ്പോഴും നിങ്ങളുടെ മുഖത്തിന്റെ ആകൃതി തന്നെയാണ് മാറ്റുന്നത്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അത് എന്തൊക്കെയെന്ന് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇല്ല എന്ന് ഉറപ്പായിട്ടും പറയാവുന്നതാണ്.

കേശസംരക്ഷണത്തിന് മാത്രമല്ല പുരികം വളരുന്നതിനും ആവണക്കെണ്ണ മികച്ചതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ആവണക്കെണ്ണ ഉപയോഗിക്കാവുന്നതാണ്. രാത്രി കിടക്കാന്‍ പോകുന്നതിനു മുന്‍പായി അല്‍പം ആവണക്കെണ്ണ പുരികത്തിനു മുകളിലായി തേച്ച്‌ പിടിപ്പിക്കുക. അതുകൊണ്ട് പുരികം കൊഴിയുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

മുടി വളരാനും മുഖസൗന്ദര്യത്തിനും ഉത്തമമാണ് കറ്റാര്‍ വാഴ നീര്. എന്നാല്‍ ആകൃതിയൊത്ത പുരികത്തിനും കറ്റാര്‍ വാഴ നീര് വളരെയധികം സഹായകമാണ്. കറ്റാര്‍ വാഴ നീര് കൊണ്ട് എന്നും രാവിലേയും വൈകിട്ടും മസ്സാജ് ചെയ്യുക. ഇത് കൊഴിഞ്ഞ പുരികത്തിന് പകരം നല്ലതു പോലെ നല്ല കറുത്ത പുരികം വരുന്നതിന് സഹായിക്കുന്നു. ധൈര്യമായി നമുക്ക് കറ്റാര്‍ വാഴ നീര് ധൈര്യമായി ഉപയോഗിക്കാവുന്നതാണ്.

സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരു പോലെ കണ്ണടച്ച്‌ ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഇത് രോമവളര്‍ച്ചയെ സഹായിക്കുന്നു. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് അല്‍പം ഒലീവ് ഓയില്‍ പുരികത്തിനു മുകളിലായി തേച്ച്‌ പിടിപ്പിക്കാം. ഇത് പുരികത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കും. നല്ല ആകൃതിയുള്ള പുരികം വളരുന്നതിന് സഹായിക്കുന്നു.

സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ആല്‍മണ്ട് ഓയില്‍. ഇത് പുരികത്തിന്റെ അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ബദാം എണ്ണ അഥവാ ആല്‍മണ്ട് ഓയില്‍ നല്ല രീതിയില്‍ പുരികത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. ഇത് പുരികത്തിനു താഴെയുള്ള ചര്‍മ്മത്തെ ഉത്തേജിപ്പിക്കുകയും പുരികത്തെ വളരാന്‍ സഹായിക്കുകയും ചെയ്യുന്നു.

തേങ്ങാപ്പാലാണ് പുരികം വളരുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്ന്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് തേങ്ങാപ്പാല്‍. ഇത് മുടി വളര്‍ച്ചയെ സഹായിക്കുന്നത് പോലെ തന്നെ പുരികത്തിന്റെ വളര്‍ച്ചയേയും സഹായിക്കുന്നു. ഒരു പഞ്ഞി അല്‍പം തേങ്ങാപ്പാലില്‍ മുക്കി അത് പുരികത്തിനു മുകളിലായി വെയ്ക്കുക. 10 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാം.

മുട്ടയുടെ വെള്ള പുരികത്തില്‍ പുരട്ടുന്നതും പുരികത്തിനെ വളരാന്‍ സഹായിക്കുന്നു. മുട്ടയുടെ വെള്ളയില്‍ പഞ്ഞി മുക്കി 20 മിനിട്ടോളം പുരികത്തിനു മുകളിലായി മസ്സാജ് ചെയ്യുക. ഇത് നല്ല ആകൃതിയോട് കൂടിയ പുരികം വരാന്‍ കാരണമാകുന്നു. നല്ല കട്ടിയില്‍ തന്നെ പുരികം വരുന്നതിന് ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് നല്ല പുരികം വളരുന്നതിന് സഹായിക്കുന്നു.

Comments are closed.