തൊലി കളയാൻ പാടില്ലാത്ത പഴങ്ങളും പച്ചക്കറികളും…

സാധാരണയായി നമ്മൾ പഴങ്ങളും പച്ചക്കറികളും തൊലി കളഞ്ഞ ശേഷം ആയിരിക്കും ഉപയോഗിക്കുക. എന്നാൽ തൊലിയോട് കൂടി കഴിക്കേണ്ട ചില പഴങ്ങളും പച്ചക്കറികളും ഉണ്ട്. ഇതറിയാതെ തൊലി കളഞ്ഞശേഷമാകും നമ്മള്‍ അത്തരം പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുക. ചില പഴങ്ങളുടെയും പച്ചക്കറികളുടെയും തൊലി ഏറെ പോഷകഗുണങ്ങള്‍ ഉള്ളതാകും.

തൊലിയിൽ കൂടുതൽ ധാതുക്കളും പോഷകങ്ങളും ഉണ്ടായിരിക്കും. ആപ്പിളിന്റെ തൊലിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് അനുവദനീയമായ അളവില്‍ സൂക്ഷിക്കാനും സഹായിക്കുന്നതാണ്. അതുപോലെ തന്നെ വെള്ളരിയുടെ തൊലി കളഞ്ഞതിനു ശേഷമാണ് കറികളിൽ ചേർക്കുന്നത്. എന്നാൽ വെള്ളരിയുടെ തൊലിയിൽ തന്നെയാണ് വിറ്റാമിൻ കെ കൂടുതലുള്ളതും. വെള്ളം ധാരാളമുള്ളതിനാൽ വെള്ളരി നിർജലീകരണം തടയാൻ സഹായിക്കുന്നു. കലോറി കുറഞ്ഞതാണ് വെള്ളരി. മാത്രമല്ല, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, സോഡിയം, കൊളസ്‌ട്രോൾ എന്നിവയും കുറവാണ്. മലബന്ധവും വൻകുടലിലെ കാൻസറും തടയാൻ വെള്ളരിക്ക് കഴിയും. വെള്ളരിയുടെ തൊലികൊണ്ടുള്ള ജ്യൂസിൽ ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്.

പാചകത്തിന് മുമ്പ് ഉരുളക്കിഴങ്ങിന്റെ തൊലി കളയുകയാണ് പതിവ്. എന്നാല്‍ ഇതിന്റെ തൊലിയില്‍ ഇരുമ്പ്, നാരുകള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങിന്റെ ഉള്ളില്‍ അടങ്ങിയതിനേക്കാള്‍ അഞ്ചു മുതല്‍ പത്തിരട്ടി വരെ ആന്‍റി ഓക്‌സിഡന്റ്, അതിന്റെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം കീടനാശിനി തളിക്കുന്ന ഒന്നാണ് പച്ചമുന്തിരി. അതുകൊണ്ടുതന്നെ അതിന്റെ തൊലി കളഞ്ഞാണ് പലരും പച്ചമുന്തിരി ഉപയോഗിക്കുന്നത്. ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമായ റിസ്‌വെറടോള്‍ ധാരാളമായി മുന്തിരിയുടെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്. തൊലി കളയാന്‍ പാടില്ലാത്ത മറ്റു പച്ചക്കറികളും പഴങ്ങളും ഏതൊക്കെയാണെന്ന് നോക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali HealthKairali Healthചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.