തൊണ്ടവേദന മിനിറ്റുകൾക്കുള്ളിൽ മാറ്റാൻ ഈ ഔഷധം ചേർത്ത് ഇത് ഒരു ഗ്ലാസ്‌കുടിച്ചാൽ മതി…

നിസ്സാരമെങ്കിലും ഒരു വ്യക്തിയെ ഇടക്കിടെ പിടികൂടുന്ന രോഗമാണ് തൊണ്ടവേദന. മഴക്കാലത്തും വരണ്ട കാലാവസ്ഥയിലും ജലദോഷത്തോടൊപ്പമോ അല്ലാതെയോ തൊണ്ടവേദന പ്രത്യക്ഷപ്പെടാറുണ്ട്. തൊണ്ടയിലെ അണുബാധയാണ് രോഗത്തിന് പ്രധാനകാരണം. പലപ്പോഴും വൈറസും പിന്നീട് ബാക്ടീരിയകളുമാണ് രോഗകാരണമാവുന്നത്. ചിലപ്പോള്‍ ഫംഗസ് ബാധയും രോഗകാരണമാകാറുണ്ട്. ടോണ്‍സില്‍ ഗ്രന്ഥികളില്‍ അണുബാധയുണ്ടാകുമ്പോഴും തൊണ്ടയില്‍ അള്‍സര്‍ രൂപപ്പെടുമ്പോഴും തൊണ്ടവേദനയുണ്ടാകാറുണ്ട്.

അലര്‍ജിയാണ് രോഗത്തിന് മറ്റൊരു കാരണം. ഡിഫ്ത്തീരിയ അഥവാ തൊണ്ടമുള്ള് എന്ന അസുഖത്തിനും തൊണ്ടവേദനയുണ്ടാകും. പ്രതിരോധകുത്തിവെപ്പുകള്‍ വ്യാപകമായതിനെ തുടര്‍ന്ന് ഈ രോഗം വലിയ അളവില്‍തന്നെ നിര്‍മാര്‍ജനം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.തണുത്ത കാലാവസ്ഥയില്‍ രോഗാണുക്കള്‍ ക്രമാതീതമായി പെരുകുന്നതാണ് മഴക്കാലത്തും മഞ്ഞുകാലത്തും ഈ രോഗം കൂടുതല്‍ കാണപ്പെടാനുളള ഒരു കാരണം. ജലദോഷത്തോടൊപ്പം മൂക്കടപ്പുമുണ്ടാകുന്നതിനാല്‍ ഉറങ്ങുന്നസമയത്ത് വായിലൂടെ ശ്വസിക്കുകയും അതുമൂലം വായക്കകത്ത് വരള്‍ച്ചയുണ്ടാകുകയും ചെയ്യുന്നു.

ഇതും രോഗാണുബാധക്ക് ഒരു കാരണമാണ്. അലര്‍ജിയുള്ളവരില്‍ ഭക്ഷണമോ തണുത്തവെള്ളമോ അലര്‍ജിക്ക് കാരണമാവാം. ഇതുമൂലം തൊണ്ടയില്‍ കഫം ഉല്‍പാദിപ്പിക്കപ്പെടും. ഈ അവസ്ഥയിലും രോഗാണുക്കള്‍ പെരുകും. അലര്‍ജിയുള്ളവരില്‍ തൊണ്ടവേദന തുടര്‍ച്ചയായി വരാനുള്ള സാധ്യത കൂടുതലാണ്. അലര്‍ജിയുള്ള വസ്തുക്കള്‍ ഒഴിവാക്കുകയാണ് രോഗം തടയാനുള്ള എളുപ്പമാര്‍ഗം. ഐസ്ക്രീമോ തണുത്ത പാനീയങ്ങളോ ഇക്കൂട്ടരില്‍ തൊണ്ടചൊറിച്ചിലും തുടര്‍ന്ന് തൊണ്ടവേദനയും സൃഷ്ടിക്കാറുണ്ട്.തൊണ്ടവേദനയോടൊപ്പം പനി, കഴുത്തില്‍ വേദനയോടുകൂടിയ കഴല എന്നിവയും സാധാരണമാണ്. ഉമിനീരിറക്കാനും ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടുമാണ് മറ്റൊരു പ്രശ്നം.അള്‍സര്‍മൂലമുണ്ടാകുന്ന തൊണ്ടവേദനയോടൊപ്പം ചെവിവേദനയും കണ്ടുവരാറുണ്ട്. തൊണ്ടവേദന

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ഞങ്ങളുടെ ചാനല്‍ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. MS easy tips

Comments are closed.