ഈ ചെടി നിസാരക്കാരനല്ല തൊലിപ്പുറമേയുള്ള പ്രശ്നത്തിനും മറ്റു അനവധി രോഗങ്ങൾക്കും ഔഷധം…

കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് തൊട്ടാവാടി. ബാഹ്യവസ്തുക്കളോടുള്ള പ്രതികരണത്തിന്റെ വേഗതയിൽ‍ നിന്നാണ് തൊട്ടാവാടിയിലെ ഔഷധമൂല്യം കണ്ടെത്തിയതെന്നു പറയപ്പെടുന്നു. ബാഹ്യ വസ്തുക്കളുടെ ഇടപെടൽ‍ മൂലമുണ്ടാകുന്ന മിക്ക അലർജികൾക്കും തൊട്ടാവാടി ഒരു ഔഷധമാണ്. ആയുർ വ്വേദ വിധി പ്രകാരം ശ്വാസ വൈഷമ്യം, വ്രണം, എന്നിവ ശമിപ്പിക്കുന്നതിനും. കഫം ഇല്ലാതാക്കുന്നതിനും, രക്തശുദ്ധി ഉണ്ടാക്കാനും ഇത് ഉപയോഗിക്കുന്നു.

പ്രമേഹം, വിഷജന്തുക്കള്‍ കടിച്ചാലുണ്ടാവുന്ന രക്തസ്രാവം, മുറിവ് തുടങ്ങിയവയ്ക്കെല്ലാം തൊട്ടാവാടി . തൊട്ടാവാടിയുടെ വേര് പച്ചവെള്ളത്തില്‍ അരച്ച് പുരട്ടുന്നത് ചതവിനും മുറിവിനും നല്ലതാണ്. മുറിവില്‍ നിന്നും രക്തം വരുന്നതിന് ഇലയരച്ച് തേക്കുക. ഇല ഇടിച്ചുപിഴിഞ്ഞ നീര്‍ വെള്ളം ചേര്‍ക്കാതെ പുരട്ടിയാല്‍‍മുറിവ് ഉണങ്ങുന്നതാണ്. 5 മില്ലി തൊട്ടാവാടി നീരും 10 മില്ലി കരിക്കിന്‍‍ വെള്ളവും ചേര്‍ത്ത് ദിവസത്തില്‍‍ ഒരു നേരം വീതം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്.

തൊട്ടാവാടി ഇടിച്ചു പൊടിച്ച് നന്നാക്കി ഉണക്കി 5 ഗ്രാം വീതം തേനില്‍ ചാലിച്ച് കഴിച്ചാല്‍ ഓജസില്ലായ്മ മാറിക്കിട്ടും. പ്രമേഹരോഗികള്‍ തൊട്ടാവാടി ഇടിച്ചുപിഴിഞ്ഞ നീര് പതിവായി കഴിച്ചാല്‍ രോഗശമനമുണ്ടാകും. സമൂലംകഴുകി അരച്ച് വെള്ളത്തില്‍ കലക്കി തിളപ്പിച്ച് കഴിച്ചാല്‍ മൂത്രതടസ്സം മാറിക്കിട്ടും. അലര്‍ജിക്ക് തൊട്ടാവാടിയുടെ നീരു തേക്കുകയും സമം എണ്ണ കുറുക്കി തേക്കുകയും ചെയ്യുക.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.