വീട്ടിൽ ഈ രണ്ടു ചെടികൾ വളർത്തിയാൽ ഇങ്ങനെയൊക്കെ ഇനി ഒട്ടും വൈകരുത്…

മഹാവിഷ്ണുവിന്റെ പത്‌നിയായ ലക്ഷ്മീദേവിക്ക് സരസ്വതി ശാപംനിമിത്തം് ഭൂമിയിൽ തുളസയെന്നപേരിൽ ധർമജ രാജാവിന്റെ പുത്രിയായി ജനിച്ചുവെന്നും പിന്നിട് ശാപമോക്ഷം ലഭിച്ച് വൈകുണ്ഠത്തിലേക്ക് തിരിക്കുമ്പോൾ ദേവിയുടെ മുടി തുളസിച്ചെടിയായി മാറിയെന്നുമാണ് പത്മപുരാണത്തിൽ പറയുന്നത്. കരിനീലത്തണ്ടും കരിഞ്ഞനീല കലർന്ന പച്ച ഇലകളുമുള്ള കൃഷ്ണതുളസിയും വെള്ളകലർന്ന പച്ചത്തണ്ടുകളും പച്ച ഇലകളുമുള്ള രാമതുളസിയും.

ഈ രണ്ടിനം തുളസിയിലും എല്ലാ ഔഷധഗുണങ്ങളും കണ്ടുവരുന്നു. ആന്റി ബാക്ടീരിയലിായി നമ്മുടെ ശാസ്ത്രലോകം പണ്ടേ അംഗീകരിച്ചതാണെങ്കിലും ആന്റി ഓക്‌സിഡന്റ്, ആന്റിഫംഗൽ, ആന്റിസെപ്റ്റിക്, എന്നീഗുണങ്ങളും കൂടാതെ കാൻസറിനെ പ്രതിരോധിക്കുകയെന്ന ഗുണവും തുളസിച്ചെടിക്കുണ്ടെന്ന് തെളിഞ്ഞിരിക്കുന്നു. തുളസിയിൽ കർപ്പൂരത്തോട് സാമ്യമുള്ള ബാസിൽ കാംഫർ എന്ന തൈലം അടങ്ങിയിരിക്കുന്നു.

പനിക്കൂര്‍ക്കയെ ഒഴിവാക്കിയിട്ടുള്ള ഗൃഹവൈദ്യം ഉണ്ടാകില്ല. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എന്തിനേറെ വളര്‍ത്തുന്ന ഓമനമൃഗങ്ങള്‍ക്ക് പോലും വളരെയധികം ഉപയോഗപ്രദമായ ഒരു സസ്യമാണ് പനിക്കൂര്‍ക്ക. രൂപഭാവത്തില്‍ കൂര്‍ക്കയോട് സാമ്യമുണ്ടെങ്കിലും ഇതിന്‍റെ ചുവട്ടില്‍ കിഴങ്ങുകള്‍ ഉണ്ടാകില്ല. പക്ഷെ ഇലകള്‍ സുഗന്ധപൂരിതമായ ബാഷ്പശീല തൈലങ്ങളാല്‍ സമ്പുഷ്ടമായിരിക്കും. മുന്‍കാലങ്ങളില്‍ പനിക്കൂര്‍ക്കയുടെ ഒരു തൈ എങ്കിലും വീട്ടുപരിസരങ്ങളില്‍ കാണാമായിരുന്നു. എന്നാല് ഇന്ന് ഇതിനെ കുറിച്ച് അറിയാവുന്നവര് തന്നെ വിരളമായിരിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.