പഴയ തുണികൾ വെറുതെ കളയല്ലേ.!! പത്ത് മിനിറ്റിൽ അടിപൊളി ചവിട്ടി ഉണ്ടാക്കാം; പൈസ ലഭിക്കാൻ അടിപൊളി വിദ്യ.!! | Tip To Make Mats Using Old Cloths

Tip To Make Mats Using Old Cloths : അകത്തും പുറത്തുമായി ധാരാളം മാറ്റുകൾ നമ്മുടെ എല്ലാം വീടുകളിൽ ആവശ്യമായി വരാറുണ്ട്. അത്തരം അവസരങ്ങളിൽ കടകളിൽ നിന്നും മാറ്റ് വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും എല്ലാ വീടുകളിലും ഉള്ളത്. എന്നാൽ പഴകി കളയാറായ തുണികൾ ഉപയോഗിച്ച് അടിപൊളി മാറ്റ് ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കണം.

മാറ്റ് തയ്യാറാക്കാനായി പ്രധാനമായിട്ടും ആവശ്യമായി വരുന്നത് രണ്ട് നിറത്തിലുള്ള തുണികളാണ്. ഇതിൽ രണ്ടെണ്ണം 10 ഇഞ്ച് നീളം 38 ഇഞ്ച് വീതി എന്ന അളവിലാണ് മുറിച്ചെടുക്കേണ്ടത്. ഇതേ അളവിൽ തന്നെ മറ്റൊരു നിറത്തിൽ കൂടി ഒരു തുണി കഷണം മുറിച്ചെടുക്കണം. വ്യത്യസ്തമായി എടുത്ത തുണി കഷ്ണത്തിന്റെ രണ്ട് അറ്റത്തുമായി ഒരേ നിറത്തിലുള്ള തുണികൾ സ്റ്റിച്ച് ചെയ്ത് പിടിപ്പിക്കാം. അതിന് ശേഷം ഒന്നര ഇഞ്ച്

ഇടവിട്ട് തുണികളിൽ ചോക് ഉപയോഗിച്ച് മാർക്ക് ചെയ്തു കൊടുക്കുക. ഈ ഭാഗങ്ങളിൽ എല്ലാം സ്റ്റിച്ച് ചെയ്ത് കൊടുക്കണം. ഇപ്പോൾ ചെറിയ ഓട്ടകളുടെ രൂപത്തിൽ ആയിരിക്കും തുണി ഉണ്ടായിരിക്കുക. ശേഷം വീട്ടിൽ ഉപയോഗിക്കാതെ കിടക്കുന്ന പഴയ ഷോളുകൾ, കനമില്ലാത്ത തുണികൾ എന്നിവയുണ്ടെങ്കിൽ അതെടുത്ത് ഒരു സേഫ്റ്റി പിന്നിൽ കുത്തി കൊടുക്കുക. ഇവ തയിച്ചുവെച്ച തുണിയുടെ ഹോളുകളിലൂടെ

കയറ്റി വലിച്ചെടുക്കുക. ഇങ്ങനെ വലിച്ചെടുക്കുമ്പോൾ തുണിയുടെ കുറച്ചുഭാഗം പുറത്തേക്ക് നിൽക്കാനുള്ള സാധ്യതയുണ്ട്. അവ കത്രിക ഉപയോഗിച്ച് കട്ട് ചെയ്ത് കളയാവുന്നതാണ്. എല്ലാ ഹോളുകളിലും ഇതേ രീതിയിൽ തുണി നിറച്ച ശേഷം വക്ക് സ്റ്റിച്ച് ചെയ്തു കൊടുക്കാവുന്നതാണ്. ഇത്തരത്തിൽ വക്ക് സ്റ്റിച്ച് ചെയ്യുമ്പോൾ കൂടുതൽ ഭംഗി കിട്ടാനായി വ്യത്യസ് നിറത്തിലുള്ള ഒരു തുണി ഉപയോഗപ്പെടുത്താവുന്നതാണ്. അതുപോലെ മാറ്റിന്റെ മറുവശത്തും ഒരു തുണി സ്റ്റിച്ച് ചെയ്തു കൊടുക്കേണ്ടതായി വരും. ഈയൊരു രീതിയിൽ വളരെ എളുപ്പത്തിൽ മാറ്റ് ഫിറ്റ് ചെയ്ത് എടുക്കാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.