ഇറച്ചി വാങ്ങിക്കുന്നവർ ഇത് അറിയാതെ പോകരുത്; ഈ വിലപ്പെട്ട അറിവ് ഒന്ന് കണ്ടുനോക്കൂ… | Tips And Tricks For Meat Consumers Malayalam

Tips And Tricks For Meat Consumers Malayalam : ഭക്ഷണത്തിൽ ഇറച്ചി ഉൾപെടുത്തുന്നവർ ആണെങ്കിൽ ഇറച്ചി കൈകാര്യം ചെയ്യുമ്പോൾ ഈ പറയുന്ന ആറു പൊടിക്കൈകൾ ചെയ്തുനോക്കുകയാണെങ്കിൽ എളുപ്പത്തിൽ ഇറച്ചി കൈകാര്യം ചെയ്യാവുന്നതാണ്. ആദ്യത്തെ പൊടിക്കൈ ഇറച്ചി സൂക്ഷിച്ചു വെക്കുന്നതിനെ കുറിച്ചാണ്. ഇറച്ചി വാങ്ങിച്ചു കഴിഞ്ഞാൽ കുറച്ചധികം ദിവസത്തേക്ക് സൂക്ഷിച്ചു വെക്കുന്നവരാണ് മിക്കവരും . അപ്പോൾ ഇറച്ചി ഓരോരോ ഭാഗങ്ങളായി സൂക്ഷിച്ചു വെക്കാൻ പ്രത്യേകം കവറുകൾ ആവശ്യമില്ല. ഒരു കവറിൽ തന്നെ രണ്ടു ഭാഗങ്ങളായി എടുത്തു വെക്കാം. അതിനായി ഇറച്ചികൾ ഒരു കവറിലേക്ക്‌ ഇട്ടുകൊടുത്തശേഷം ഇറച്ചികളേ രണ്ടു ഭാഗങ്ങളാക്കി മാറ്റാം. എന്നിട്ട് കോവേറിനെ നടുവിൽ നിന്ന് പിരിച്ചെടുത്ത ശേഷം അതിന്റെ അറ്റങ്ങൾ ചുറ്റിവരിഞ്ഞു കെട്ടിവെക്കുക. ഇത്തരത്തിൽ ചെയ്താൽ ഇറച്ചി കേടുവരാതെയും ഒന്നിലധികം കവർ ഉപയോഗിക്കാതെയും ഫ്രീസറിൽ സൂക്ഷിക്കാം. ആവശ്യം വരുമ്പോൾ കവറിന്റെ ഒരു ഭാഗം കട്ട് ചെയ്തു എടുത്താൽ മതി.

രണ്ടാമത്തെ പൊടിക്കൈ ഫ്രീസറിൽ നിന്ന് എടുത്ത ഇറച്ചി വിടുവിക്കാൻ വേണ്ടിയുള്ളതാണ് . അതായത് ഫ്രീസറിൽ നിന്ന് എടുത്ത ഇറച്ചി കട്ടപിടിച്ചിട്ടുണ്ടാവും. അതിനെ വിടുവിക്കാൻ വേണ്ടി സാധാരണ വെള്ളത്തിൽ ഇട്ടുവെക്കാറാണ് പതിവ്. ഇങ്ങനെ ചെയ്യുമ്പോൾ അത് വിട്ടുകിട്ടാൻ ഒരുപാട് സമയം എടുക്കുന്നു. അത് കൊണ്ട് പെട്ടെന്ന് വിട്ടുകിട്ടാൻ ഒരു സ്പൂൺ ഉപ്പു ചേർത്താൽ എളുപ്പത്തിൽ കട്ടപിടിച്ച ഇറച്ചിയെ വളരെ കുറഞ്ഞ സമയം കൊണ്ട് വിടുവിക്കാൻ പറ്റും. മൂന്നാമത്തെ പൊടിക്കൈ എന്ന് പറയുന്നത് ഇറച്ചി കഴുകിയ വെള്ളം വെറുതെ കളയാതെ ചെടികൾക്ക് ഒഴിച്ച് കൊടുക്കുക എന്നതാണ്. ഇത് ചെടികൾ നന്നായി വളരാനും പെട്ടെന്ന് പൂക്കാനും കായ്ക്കാനും ഉപയോഗപ്രദമാകും. അതിനാൽ ഇറച്ചി കഴുകിയ വെള്ളം വെറുതെ കളയാതെ ചെടികൾക്കു ഒഴിച്ച് കൊടുക്കാൻ ശ്രമിക്കുക.

നാലാമത്തെ പൊടികൈ എന്ന് പറയുന്നത് ഇറച്ചി ഒരുപാട് നാളുകൾ കേടുകൂടാതെ സൂക്ഷിച്ചുവെക്കാനുള്ളതാണ്. ഇതിനായി ഇറച്ചി എടുത്തുവെക്കുന്ന പാത്രത്തിൽ ഇറച്ചി മുങ്ങിക്കെടുക്കാൻ പാകത്തിന് വെള്ളമൊഴിച്ചു മൂടി ഫ്രീസറിൽ വച്ചാൽ ഒരു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്. അഞ്ചാമത്തെ പൊടി കൈ എന്ന് പറയുന്നത് ഇറച്ചി തലേ ദിവസം മസാലയും ഉപ്പും തക്കാളിയും സവാളയും ഇട്ടു വേവിച്ചു വച്ചാൽ പിറ്റേ ദിവസം കറി വെക്കുമ്പോൾ സമയം ലാഭിക്കാവുന്നതാണ്. കൂടാതെ തലേന്ന് വേവിക്കുമ്പോൾ മസാല നന്നായി ഇറച്ചിയിൽ പിടിക്കുകയും ഇറച്ചിക്ക് കൂടുതൽ സ്വാദ് കിട്ടുകയും ചെയ്യുന്നു. അതുകൊണ്ട് ഇറച്ചി അന്നന്ന് കറി വെക്കുന്നതിനേക്കാൾ നല്ലതു തലേന്ന് മസാല പുരട്ടി വെച്ച് വേവിച്ചെടുത്തു പിറ്റേദിവസം കറി വെക്കുന്നതായിരിക്കും കൂടുതൽ എളുപ്പവും രുചികരവും .

ആറാമത്തെ പൊടിക്കൈ എന്ന് പറയുന്നത് നേരത്തെ പറഞ്ഞ പൊടിക്കൈയിൽ ഒരു എക്സ്ട്രാ ടിപ്പ് കൂടെ കൊടുക്കുന്നതാണ്. അതായത് ഇറച്ചി മസാല പുരട്ടി തലേന്ന് വേവിക്കുമ്പോൾ അതിലോട്ടു കുറച്ചു വെളിച്ചെണ്ണ ചേർത്ത് കൊടുത്താൽ കൂടുതൽ സ്വാദു കൂടും.കൂടാതെ വെളിച്ചെണ്ണയുടെ നല്ല മണവും കിട്ടും. ഇത് പിറ്റേന്ന് ഉണ്ടാക്കുന്ന കറി ക്കോ ഫ്രൈ ഇക്കോ കൂടുതൽ മണവും ടേസ്റ്റും കിട്ടാൻ സഹായിക്കും. ഇതിന്റെ കൂടുതൽ വിശദ വിവരങ്ങൾ ലഭിക്കുന്നതിനായി വീഡിയോ മുഴുവൻ കാണുക.